# തൃശ്ശൂര്‍കാരി പെണ്ണിന് തിരുവനന്തപുരംകാരന്‍ ചെക്കന്റെ ചലഞ്ച്..! ഇതൊരു ഒന്നൊന്നര ചലഞ്ച് വീഡിയോ!

- Link: https://ml.b4blaze.com/bigg-boss-news/robin-radhakrishnan-and-arati-podi-challenge-video
- Published: 2022-08-30T10:50:56+05:30
- Author: Sreekumar

തന്റെ ഭാവി വധു ആരതി പൊടിയ്ക്ക് ഒരു ഗംഭീര ചലഞ്ച് കൊടുത്ത് എത്തിയിരിക്കുകയാണ് ഡോക്ടര്‍
റോബിന്‍ രാധാകൃഷ്ണന്‍. താരം തന്നെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. ആരതി
പൊടിയുമായുള്ള തന്റെ വിവാഹക്കാര്യം റോബിന്‍ ആരാധകരെ അറിയിച്ചതോടെ ഇരുവരും ഒത്തുള്ള 
ഓരോ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കുകയാണ്. ഇപ്പോള്‍ പുറത്തുവിട്ട പുതിയ വീഡിയോയും
ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/robin-arati-1.jpg?
resize=592%2C582&ssl=1)

റോബിന്‍ തന്റെ ഭാവിവധു ആരതിയ്ക്ക് ഒരു ചലഞ്ച് കൊടുക്കുകയാണ്. തിരുവനന്തപുരംകാരനായ റോബിന്‍
ആരതിയ്ക്ക് കൊടുത്ത ചലഞ്ച് താന്‍ പറയുന്ന വാക്കുകള്‍ അതേ ശൈലിയില്‍ പറയാന്‍ ആയിരുന്നു.
ചെറിയ ഒരു ചലഞ്ച് ഞാന്‍ പറയുന്നത് അതേ പോലെ പറയാന്‍ പറ്റുമോ എന്നാണ് റോബിന്‍ വീഡിയോയില്‍
ആരതിയോട് ചോദിക്കുന്നത്. തിരുവന്തപുരം ശൈലിയില്‍ എന്തരപ്പി.. സുഖങ്ങളൊക്കെ തന്നെ.. 
വെള്ളങ്ങളൊക്കെ കുടിച്ചാ..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/dr-robin-arathi.
jpg?resize=1280%2C720&ssl=1)

എന്ന് പറയാന്‍ ആണ് റോബിന്‍ ആരതിയെ ചലഞ്ച് ചെയ്തത്. അല്ലെങ്കില്‍ തൃശൂര്‍ ഭാഷയില്‍ എന്തെങ്കിലും
പറഞ്ഞേ.. എന്നും റോബിന്‍ പറയുന്നു.. എന്നാല്‍ ആരതിയ്ക്ക് ചിരി മാത്രമല്ലാതെ മറുപടി 
ഒന്നും ഇല്ലായിരുന്നു.. അപ്പോള്‍ കൊച്ച് മിണ്ടുന്നില്ലല്ലോ.. എപ്പോഴും ഇങ്ങനെ തന്നെ
എന്ന് പറഞ്ഞ് റോബിന്‍ വീഡിയോ കട്ട് ചെയ്യുന്നു.. എന്തായാലും റോബിന്റേയും ആരതിയുടേയും
ക്യൂട്ട് വീഡിയോ

ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഒരു പൊതുവേദിയില്‍ വെച്ചായിരുന്നു റോബിന്‍ ആരതി പൊടിയുമായുള്ള
തന്റെ വിവാഹക്കാര്യം തുറന്ന് പറഞ്ഞത്. ഫെബ്രുവരിയില്‍ വിവാഹം ഉണ്ടാകുമെന്നും റോബിന്‍
അറിയിച്ചിരുന്നു.
