# ബിഗ് ബോസിനെ വരെ ഞെട്ടിച്ച് റോണ്‍സണ്‍ റിയാസിന് നല്‍കിയ വില കൂടിയ സമ്മാനം!! നിങ്ങള്‍ പൊളിയെന്ന് ആരാധകര്‍!

- Link: https://ml.b4blaze.com/bigg-boss-news/ronson-vincent-gives-surprise-gift-to-riyas
- Published: 2022-07-06T13:52:01+05:30
- Author: Sreekumar

ബിഗ് ബോസ് സീസണ്‍ ഫോറിന് തിരശീല വീണെങ്കിലും ബിഗ് ബോസ് വീട്ടിലെ മത്സാര്‍ത്ഥികള്‍ ആയിരുന്നവരെ
കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുകയാണ്. 
ഇപ്പോഴിതാ ബിഗ് ബോസ് വീട്ടില്‍ നിന്ന് തനിക്ക് ലഭിച്ച ഉറ്റ സുഹൃത്തുക്കള്‍ക്ക് വിലകൂടിയ
സമ്മാനവുമായി എത്തിയിരിക്കുകയാണ് റോണ്‍സണ്‍. റിയാസ് സലീം, നവീന്‍ അറക്കല്‍, വിനയ് മാധവ്
എന്നിവര്‍ക്കാണ് റോണ്‍സണ്‍ വിന്‍സെന്റ് സമ്മാനങ്ങള്‍ നല്‍കിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/ronson1.jpg?resize
=1080%2C758&ssl=1)

തന്റെ പേരിന് ഒപ്പം ഇവരുടെ പേരുകള്‍ ചേര്‍ത്തുവെച്ച ഒരു സ്വര്‍ണ ബ്രേസ്‌ലെറ്റ് ആണ് 
റോണ്‍സണ്‍ സമ്മാനമായി നല്‍കിയിരിക്കുന്നത്. റോണ്‍സണ്‍ വിന്‍സന്റ് തന്നെയാണ് ഈ വീഡിയോയും
ഫോട്ടോകളും തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പങ്കുവെച്ച് എത്തിയത്. നിലപാടില്ലാത്ത ഞാന്‍
ബിഗ്‌ബോസ്സ് വീടിനുള്ളില്‍ വച്ച് പറഞ്ഞിരുന്നു സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ ആണ് ഞാന്‍ 
വന്നതെന്ന്. ബിഗ് ബോസിന് എന്റെ നന്ദി, നല്ല മനസ്സുള്ള ഈ സുഹൃത്തുക്കളെ എനിക്ക് തന്നതിന്…
എന്ന് കുറിച്ചാണ് റോണ്‍സണ്‍ ഓരോരുത്തര്‍ക്കായി ഈ വള അണിഞ്ഞ് നല്‍കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/ronson2.jpg?resize
=1440%2C754&ssl=1)

കെട്ടിപിടിച്ച് സൗഹൃദം പങ്കിടുന്ന അവരുടെ വീഡിയോ ആണ് ഇപ്പോള്‍ ബിഗ് ബോസ് ഷോ ആരാധകരുടെ
മനസ്സ് നിറച്ചിരിക്കുന്നത്. ആദ്യം നവീനാണ് ഷോയില്‍ റോണ്‍സന് കൂട്ടായി കിട്ടിയ മത്സരാര്‍ത്ഥി..
ഇവര്‍ ഷോയില്‍ വരുന്നതിന് മുന്‍പ് തന്നെ സുഹൃത്തുക്കളാണ്. നവീന്‍ ഔട്ടായതിന് ശേഷമാണ്
ഷോയിലേക്ക് വൈല്‍ഡ് കാര്‍ഡായി വിനയ് മാധവും റിയാസും എത്തിയത്. വിനയ് ഔട്ടായ ശേഷവും 
റിയാസിന് കൂട്ടായിരുന്നത് റോണ്‍സണ്‍ ആയിരുന്നു. ഇപ്പോഴിതാ തന്റെ സഹോദരന്മാര്‍ എന്ന്
വിളിച്ച് ഇവരെ മൂന്ന് പേരേയും ചേര്‍ത്ത് പിടിച്ച റോണ്‍സണ് വലിയ മനസ്സാണെന്നാണ് പ്രേക്ഷകര്‍
പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/ronson-565.jpg?resize
=499%2C472&ssl=1)

താങ്കള്‍ ഒരു നല്ല മനസ്സിന് ഉടമ ആണെന്ന് തോന്നിയിരുന്നു. ഈ സൗഹൃദം എന്നും നിലനില്‍ക്കട്ടെ.
ഒരു ജ്യേഷ്ടനെ പോലെ റിയാസിനെ ഇങ്ങനെ എന്നും ചേര്‍ത്തു പിടിക്കണം… പ്രേമനാടകം കളിച്ചും
അഭിനയിച്ചും ഊഞ്ഞാല്‍ ആടിയും ബിഗ്ബോസ് പ്രേക്ഷകരുടെ കണ്ണില്‍ പൊടിയിട്ടവര്‍ ഇതു കാണുന്നുണ്ടല്ലോ
അല്ലെ.. ഇതാണ് യഥാര്‍ത്ഥ ഫ്രണ്ട്ഷിപ്പ് എന്നിങ്ങനെ നീളുന്നു പോസ്റ്റിന് അടിയില്‍ വരുന്ന
കമന്റുകള്‍… അതേസമയം, ജാസുവിനേയും നിമിഷയേയും മറന്നോ എന്നും എല്ലാവരും കമന്റ് ബോക്‌സില്‍
ചോദിക്കുന്നു.
