# എന്തിനാണ് ആ പെണ്‍കുട്ടിയെ ചെളിവാരി എറിയുന്നത്…? ദില്‍ഷയെ പിന്തുണച്ച് സീമ ജി നായര്‍ രംഗത്ത്!!

- Link: https://ml.b4blaze.com/bigg-boss-news/seema-about-the-bigg-boss-winner
- Published: 2022-07-04T11:07:43+05:30
- Author: Sreekumar

ബിഗ് ബോസ് സീസണ്‍ ഫോറിന്‌റെ വിജയിയായി ദില്‍ഷയെ പ്രഖ്യാപിച്ചതോടെ ഈ വിജയത്തിന് ദില്‍ഷ
അര്‍ഹയാണോ എന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. പലരും റിയാസോ
അല്ലെങ്കില്‍ ബ്ലെസ്സ്‌ലിയോ ആയിരുന്നു വിജയിക്കേണ്ടത് എന്ന് കമന്റുകളായി കുറിയ്ക്കുന്നു…
ഇപ്പോഴിതാ ദില്‍ഷയെ പിന്തുണച്ച് നടി സീമ ജി നായര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ
പ്രേക്ഷകര്‍ക്ക് ശുഭദിനം കുറിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്ന 
ബിഗ്‌ബോസ് വിഷയത്തില്‍ തന്റെ പ്രതികരണം അറിയിച്ച് സീമ ജി നായര്‍ രംഗത്ത് എത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/Seema-stops-YouTube-
channel.jpg?resize=1280%2C720&ssl=1)

ഇന്നലെ ബിഗ്ബോസ് എന്ന ഏഷ്യാനെറ്റ് ഷോയുടെ ..ഗ്രാന്‍ഡ് ഫിനാലെയായിരുന്നു ..ജയിച്ചവര്‍ക്കും..
ഫൈനലില്‍ വരാതെ പോയവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍ എന്ന് കുറിച്ചാണ് സീമ ദില്‍ഷയുടെ
വിജയത്തെ കുറിച്ചും അവരെ കുറിച്ച് വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് എതിരേയും വാക്കുകള്‍
കുറിച്ചത്. ഈ മത്സരത്തില്‍
 വന്ന എല്ലാവരും ഒന്നാം സ്ഥാനം ആഗ്രഹിച്ചവരാണ്. .അതിനു വേണ്ടി
പരിശ്രമിച്ചവര്‍ ആണ്.. ഇന്നലെ ഒരുപെണ്‍കുട്ടി വിന്നര്‍ ആയപ്പോള്‍ അവരെ ചെളിവാരിഎറിയുന്ന
ഒട്ടേറെ കമന്റുകള്‍ കണ്ടു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/dilsha-winner.jpg?
resize=1280%2C720&ssl=1)

അത് വളരെ മോശമായ രീതിയില്‍ എന്ന് സീമ ചൂണ്ടിക്കാട്ടുന്നു.. എന്തിനു വേണ്ടിയാണിതെന്നു
തനിക്ക് മനസിലാകുന്നില്ലെന്നാണ് സീമ കുറിയ്ക്കുന്നത്. ആരെ സന്തോിപ്പിക്കാന്‍ വേണ്ടിയാണ്
ഇതെല്ലാം ചെയ്യുന്നത്.. ഇതൊക്കെ ഒരു ഷോ ആയി കണ്ട് വിടേണ്ട കാര്യമാണെന്നും നടി ഓര്‍മ്മിപ്പിക്കുന്നു.
അങ്ങോട്ടുമിങ്ങോട്ടും ചെളി വാരിയെറിയുന്നു.. എന്തിനാണ് ഇതെന്നാണ് താരം ചോദിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/seema-111.jpg?resize
=750%2C1280&ssl=1)

മനുഷ്യരുടെ ഇത്തരം കാഴ്ച്ചപ്പാടുകള്‍ മാറണം എന്നാണ് സീമ പറയുന്നത്. ഈ കമന്റുകള്‍ പങ്കുവെയ്ക്കുന്നവര്‍ക്ക്
അമ്മയോ ..സഹോദരിയോ ..മകളോ ..ഭാര്യയോ ..ഇല്ലാത്തവര്‍ ആണോ എന്നും സീമ തന്റെ പോസ്റ്റിലൂടെ
ചോദിക്കുന്നു.. കാലം കുറേയെറെ മുന്നോട്ട് പുരോഗമിച്ചിട്ടും… ആളുകളുടെ മനസ്സ് പുരോഗമിക്കുന്നില്ല
എന്നും കൂടി കുറിച്ചാണ് താരം ഈ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
