# “അമ്മയുടെ ഫ്രണ്ട്സ്നെ കുടുക്കാന്‍ പോയി ,ഞാന്‍ കുടുങ്ങി”; വീഡിയോ പങ്കു വെച്ച് അഖിൽ മാരാർ

- Link: https://ml.b4blaze.com/bigg-boss-news/went-to-drop-moms-friends-and-i-got-stuck-akhil-marar-shares-the-video
- Published: 2023-08-11T12:07:16+05:30
- Author: Soumya

ബിഗ് ബോസ് റിയാലിറ്റി ഷോക്ക് ശേഷം അഖിൽ മാരാർ സോഷ്യൽ മീഡിയിൽ കുറേകൂടി സജീവമാണ്.  കുടുംബ
വിശേഷങ്ങളൊക്കെ അഖിൽ  പങ്കുവെക്കാറുമുണ്ട്. ഇതുമായി ബന്ധപ്പെട്ട നിരവധി വിമർശനങ്ങൾ 
ഉയര്ന്നുമുണ്ട്. ഇത്തവണയും രസകരമായ ഒരു വീഡിയോ ആണ് അഖിൽ മാരാർ പങ്കു വെച്ചതു. തൊഴിലുറപ്പിലുള്ള
അമ്മയുടെ കൂട്ടുകാരെ കാണാനാണ് അഖിൽ പോകുന്നത്. ഒപ്പം അമ്മയും ഉണ്ട്. താൻ തെരഞ്ഞെടുപ്പിൽ
മത്സരിച്ചപ്പോൾ അവർ തനിക്ക് വോട്ട് ചെയ്തിരുന്നു എന്നും അഖിൽ മാരാർ വീഡിയോയിൽ പറയുന്നുണ്ട്.

തൊഴിലുറപ്പിനെ ‘തൊഴിൽ ഉഴപ്പ്’ എന്ന് പറഞ്ഞ് അഖിൽ കളിയാക്കിയപ്പോൾ, നീ വന്ന് കണ്ട്
നോക്കെന്നാണ് അമ്മ പറയുന്നത്. അഖിലിനെ കണ്ടതും സ്നേഹത്തോടെ അടുത്തു കൂടുന്ന അമ്മയുടെ
കൂട്ടുകാരെ  വീഡിയോയിൽ കാണാം. അമ്മയുടെ ഫ്രണ്ട്സ്നെ കുടുക്കാന്‍ പോയതാ….ഞാന്‍ കുടുങ്ങി…’,
എന്നാണ് അഖിൽ വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചത്. പിന്നാലെ കമന്റുകളുമായി ആരാധകരും
രം​ഗത്തെത്തി. ‘ഇങ്ങനെ ആവണം അമ്മയും മക്കളും, ഒരുപാട് സ്നേഹം,അമ്മിണിയമ്മയും മോനും 
കൂട്ടുകാരും അടിപൊളി,പച്ചയായ മനുഷ്യൻ’, എന്നിങ്ങന പോകുന്നു കമന്റുകൾ. .
