Film News

ഭാഗ്യ ചേച്ചി പുറത്താകണമെന്ന് ഞാനും ആത്മാർത്ഥമായി ആഗ്രഹിച്ചു!

ടെലിവിഷൻ പ്രേമികൾക്ക് പ്രിയങ്കരിയായ താരമാണ് അശ്വതി. നിരവധി പരമ്പരകളിൽ കൂടി പ്രേഷകരുടെ മുന്നിൽ എത്തിയ താരം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ഇഷ്ട്ടം പിടിച്ച് പറ്റി. ഇപ്പോൾ പരമ്പരകളിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും ഇന്നും താരത്തിനോട് പഴയ സ്നേഹം ആരാധകർക്ക് ഉണ്ട്.  സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. എല്ലാ ദിവസവും മുടങ്ങാതെ അശ്വതി എഴുതുന്ന ബിഗ് ബോസ് റിവ്യൂ വായിക്കാനും ആരാധകർ ഏറെ ആണ്. മുടങ്ങാതെ പരുപാടി കണ്ടതിന് ശേഷം എന്നും അശ്വതി തന്റെ റിവ്യൂ രേഖപ്പെടുത്താറുമുണ്ട്. അതിനെ കുറിച്ചുള്ള ചർച്ചകളുമായി ആരാധകരും എത്താറുണ്ട്. കഴിഞ്ഞ ദിവസം ഭാഗ്യ ലക്ഷ്മി ആണ് പരുപാടിയിൽ നിന്ന് പുറത്ത് പോയത്. ഇതിനെ കുറിച്ച് മാത്രമാണ് അശ്വതി എഴുതിയിരിക്കുന്നത്. ഭാഗ്യലക്ഷ്മി പുറത്ത് പോകണം എന്ന് താനും ആത്മാർത്ഥമായി ആഗ്രഹിച്ചു എന്നാണു റിവ്യൂ യിൽ അശ്വതി പറയുന്നത്. റിവ്യൂ വായിക്കാം,

ഈസ്റ്റർ തിരക്കിൽ പെട്ടതിനാൽ ഇന്ന് ബിഗ്‌ബോസിന്റെ റിവ്യൂ ഉണ്ടായിരിക്കില്ല. ഭാഗ്യചേച്ചി പുറത്തായി എന്നതറിഞ്ഞു. ആത്മാർത്ഥമായി ഞാനും ആഗ്രഹിച്ചു ചേച്ചി പുറത്താകണം എന്നു കാരണം വേറൊന്നുമല്ല ,കയറിയപ്പോൾ ഇത്രയും ബോൾഡ് ആയ ചേച്ചി ഒരു കലക്ക് കലക്കും എന്നു കരുതി പക്ഷെ പല ഘട്ടങ്ങളിലും മാനസികമായി തകർന്നു, ഈ ഗെയിം നു ചേരാത്ത അനാവശ്യ പിടിവാശികൾ എല്ലാം കാണിക്കുന്ന ചേച്ചിയെയാണ് കാണാൻ സാധിച്ചത്.ചിലപ്പോൾ മാനസിക സമ്മർദ്ദം കൊണ്ടു കൂടി ആയിരിക്കാം. പ്രതീക്ഷകൾക്ക് ഒത്തു ഉയർന്നു ഈ ഗെയിംൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല.എന്തായാലും ചേച്ചിക്ക് എല്ലാവിധ ആശംസകളും. എല്ലാവർക്കും ഈസ്റ്റർ ആശംസകൾ. നാളെ റിവ്യൂ ഉണ്ടാകുന്നതായിരിക്കും.

Trending

To Top
Don`t copy text!