ഞങ്ങളെ വിട്ടു പോയിട്ട് ഇന്നലെ 10 നാൾ കഴിഞ്ഞു, വിഷമം പങ്കുവെച്ച സ്വാന്തനത്തിലെ സേതുവേട്ടൻ! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഞങ്ങളെ വിട്ടു പോയിട്ട് ഇന്നലെ 10 നാൾ കഴിഞ്ഞു, വിഷമം പങ്കുവെച്ച സ്വാന്തനത്തിലെ സേതുവേട്ടൻ!

bijesh avanoor fb post

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരിക്കുന്നു പരമ്പര ആണ് സ്വാന്തനം. എന്നാൽ ഇപ്പോൾ കുറച്ച് ദിവസങ്ങൾ ആയി പരമ്പര സംപ്രേക്ഷണം ചെയ്യുന്നില്ല. കാരണം ലോക്ക്ഡൗണിനു മുൻപ് ചിത്റരീകരിച്ച ഭാഗങ്ങൾ എല്ലാം സംപ്രക്ഷണം ചെയ്തു കഴിഞ്ഞതാണ് അതിന്റെ കാരണം. തങ്ങളുടെ ഇഷ്ട്ട പരമ്പരയെയും ഇഷ്ട്ട താരങ്ങളെയും കാണാൻ കഴിയാത്തതിന്റെ വിഷമത്തിൽ ആണ് ആരാധകരും ഇപ്പോൾ. പരമ്പരയിലെ സേതുവേട്ടൻ ആയി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബിജേഷ് അവനൂർ. ഇപ്പോൾ താരം പങ്കുവെച്ച ഒരു കുറിപ്പാണു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ അച്ഛന്റെ വിയോഗത്തെ കുറിച്ചാണ് താരം ആരാധകരോട് പറഞ്ഞിരിയ്ക്കുന്നത്. അച്ഛൻ തങ്ങളെ വിട്ട് പോയി പത്ത് ദിവസങ്ങൾക്ക് ശേഷമാണ് ബിജേഷ് അച്ഛന്റെ ഓർമ്മകൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്. ബിജേഷിന്റെ കുറിപ്പ് വായിക്കാം,

എന്റെ അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് ഇന്നലെ 10 നാൾ കഴിഞ്ഞു. ഓർമവച്ച നാള്‍ മുതൽ 10 ദിവസം മുൻപ് വരെ എന്റെ പേരുമാത്രം വിളിച്ചിരുന്ന അച്ഛൻ ഒടുവിലെ യാത്രക്ക് മുൻപ് മാത്രം ‘‘മോനെ, അച്ഛനു തീരെ വയ്യെടാ’’ എന്നു വേദന കൊണ്ടു പുളയുന്ന ഏതോ നിമിഷത്തിൽ, ആശുപത്രി കിടക്കയിൽ വച്ചു ദയനീയ മുഖത്തോടെ എന്നെ നോക്കി പറഞ്ഞു. അതിപ്പോഴും എന്റെ കാതുകളിൽ നൊമ്പരത്തോടെ മുഴങ്ങുന്ന പോലെ. മോനെ എന്നു വാത്സല്യത്തോടെ വിളിച്ചിട്ട് ആ ചിരി എന്നെന്നേക്കുമായി നിലച്ചു. ഒരിക്കലും തിരിച്ചു വരില്ലെന്നറിയാമെങ്കിലും എവിടെയോ പിരിഞ്ഞു പോയിട്ടില്ല അച്ഛൻ എന്ന തോന്നൽ ബാക്കി.‘‘പകർന്നു നൽകുവാനാവിലൊരിക്കലും ഇനി ..,പകരമെൻ സ്നേഹമല്ലാതൊന്നുമൊന്നും …പടർന്നു പന്തലിച്ചൊരാച്ഛന്റെ വാത്സല്യം…,പകുത്തു നൽകുവാൻ പകലിനുമാവില്ല.പൊഴിഞ്ഞ പൂവിലെ പൊലിഞ്ഞ പുഞ്ചിരി…,പറഞ്ഞ വാത്സല്യം മറക്കുവാനുമാകില്ല.പതിഞ്ഞു പോയ്… പവിഴം പതിച്ച പോൽ…പകുത്തു തന്നോരാ പൈതൃകം അകതാരിൽ.പിരിയുകില്ലൊരിക്കലും… എൻ മനം…,പ്രിയമുള്ളൊരെൻ അച്ഛന്റെ ഓർമ്മയെ’’.

Join Our WhatsApp Group

Trending

To Top
Don`t copy text!