മിമിക്രിക്കാർക്ക് പെണ്ണിനെ കിട്ടില്ല, കള്ളം പറഞ്ഞു വിവാഹം കഴിച്ചു ബിജു കുട്ടൻ 

മിമിക്രി കലാരംഗത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടൻ ആണ് ബിജു കുട്ടൻ. അഭിനയം മാത്രമല്ല നല്ലൊരു ഡാൻസർ കൂടിയാണ് എന്ന് തെളിയിച്ചിരിക്കുകയാണ് താരം ടിക് ടോക്കിലൂടെ അതും മകൾക്കൊപ്പം. ഇപ്പോൾ താരം തന്റെ വിവാഹത്തെ…

മിമിക്രി കലാരംഗത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടൻ ആണ് ബിജു കുട്ടൻ. അഭിനയം മാത്രമല്ല നല്ലൊരു ഡാൻസർ കൂടിയാണ് എന്ന് തെളിയിച്ചിരിക്കുകയാണ് താരം ടിക് ടോക്കിലൂടെ അതും മകൾക്കൊപ്പം. ഇപ്പോൾ താരം തന്റെ വിവാഹത്തെ കുറിച്ച് തുറന്നു പറയുകയാണ്. ഞാൻ അത്യവശ്യം മിമിക്രി ആയി നടക്കുന്ന കാലം അതിൽ നിന്നും വലിയ വരുമാനം ഒന്നും ലഭിക്കില്ലായിരുന്നു ബിജു കുട്ടൻ പറയുന്നു

അന്ന് മിമിക്രിക്കാർക്ക് പെണ്ണിനെ കൊടുക്കില്ല അതുകൊണ്ടു ഞാൻ കള്ളം പറഞ്ഞാണ് വിവാഹം കഴിച്ചത്. തനിക്ക് ടൈലിന്റെ പണി എന്നാണ് സുബിതയുടെ വീട്ടുകാരോട് പറഞ്ഞത്, എന്നാൽ അവർക്ക് എല്ലാം അറിയാമായിരുന്നു. എന്നാലും അവർ എനിക്ക് പെണ്ണിനെ തന്നു, ഇപ്പോൾ ഞങ്ങൾക്ക് രണ്ടു മക്കളുമുണ്ട്‌. ലക്ഷ്മിയും, പാർവതിയും. ലക്ഷ്മി നൃതം പഠിക്കുന്നുണ്ട് അത് അവൾ പരീക്ഷിക്കുന്നത് എന്നിലൂടെ ആണ് താരം പറയുന്നു

ഞാൻ പഠിച്ചികൊണ്ടിരുന്ന സമയത് സ്കൂളിൽ ബ്രേക്ക് ഡാൻസ് കളിക്കുമായിരുന്നു, എനിക്ക് വലിയ ഇഷ്ട്ടം ആണ് ബ്രേക്ക് ഡാൻസ് ,അതുകൊണ്ടു തന്നെ അങ്ങനൊരു പരുപാടി എവിടെ വന്നാലും ഞാൻ അവിടെ പോകുമായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് ബ്രേക്ക് ബിജു എന്ന വിളിപ്പേരും ഉണ്ടായി. സത്യത്തിൽ ഞാൻ വിചാരിച്ചിട്ടുണ്ട് ഞാൻ സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ, ഞാൻ എങ്ങനെ അറിയപെടുമായിരുന്നു. ഇതൊരു ഭാഗ്യം ആണ് ബിജു കുട്ടൻ പറയുന്നു