സിനിമ അരച്ചു കലക്കി കുടിച്ച വ്യക്തിയാണ് പൃഥ്വിരാജ്..! എന്തും സംസാരിച്ചിരിക്കാം – ബിജു മേനോന്‍

നടനായും സംവിധായകനായും ഗായകനായും അങ്ങനെ സിനിമാ ലോകത്തെ ഓരോ മേഖലകളിലും തന്റെ മികവ് തെളിയിച്ച താരമാണ് പൃഥ്വിരാജ് സുകുമാരന്‍. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമാ രംഗത്തേക്ക് എത്തിയ അദ്ദേഹം, ഒരു നടന്‍ എന്ന നിലയില്‍…

നടനായും സംവിധായകനായും ഗായകനായും അങ്ങനെ സിനിമാ ലോകത്തെ ഓരോ മേഖലകളിലും തന്റെ മികവ് തെളിയിച്ച താരമാണ് പൃഥ്വിരാജ് സുകുമാരന്‍. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമാ രംഗത്തേക്ക് എത്തിയ അദ്ദേഹം, ഒരു നടന്‍ എന്ന നിലയില്‍ എന്നേ ശോഭിച്ചിരുന്നു. ലൂസിഫര്‍ എന്ന ഒറ്റ സിനിമകൊണ്ട് തന്നെ സംവിധാന മേഖലയിലുള്ള തന്റെ കഴിവും പൃഥ്വിരാജ് തെളിയിച്ചിരുന്നു, മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി എടുത്ത സിനിമ വമ്പന്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജ് എന്ന വ്യക്തിയെ കുറിച്ച് നടനും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുമായ ബിജു മേനോന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

പൃഥ്വിരാജിനെ സിനിമയിലെ എന്‍സൈക്ലോപീഡിയ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. പൃഥ്വിരാജ്, സിനിമ എന്താണെന്ന് അരച്ച് കലക്കി കുടിച്ച വ്യക്തിയാണെന്നാണ് ബിജു മേനോന്‍ പറയുന്നത്. സിനിമയെ കുറിച്ച് ഒരുപാട് പറയാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടന്നെും ബിജു മേനോന്‍ പറഞ്ഞു. സിനിമയെ കുറിച്ച് പറയുമ്പോള്‍ ഖോര ഖോരം സംസാരിക്കാന്‍ കഴിവുള്ള, എല്ലാ മേഖലകളും അറിയാവുന്ന ഒരു വ്യക്തിയാണ് പൃഥ്വി. അതേസമയം, എന്തുകാര്യവും പൃഥ്വിയോട് സംസാരിച്ചിരിക്കാന്‍ സാധിക്കും.. എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയ്യപ്പനും കോശിയും എന്ന സിനിമയിലാണ് മലയാളത്തിന്റെ ഈ പ്രിയപ്പെട്ട രണ്ട് നടന്മാരും ഒന്നിച്ച് സ്‌ക്രീന്‍ പങ്കിട്ടത്. ഇരു കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചമായിരുന്നു. ഈ കോംബോ എന്നാണ് ഇനി ഒരിക്കല്‍ കൂടി കാണാനാവുക എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

അതേസമയം, സിനിമാ നിര്‍മ്മാണ രംഗത്തും സജീവമായ പൃഥ്വിരാജിന്‌റെ ഏറ്റവും പുതിയ സിനിമ ജനഗണമന ആയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രം നേടുന്നത്. നടന്‍ എന്നതിന് പുറമെ ഈ സിനിമ നിര്‍മ്മാണത്തിലും അദ്ദേഹം ഒരു പങ്ക് നിര്‍വ്വഹിച്ചിരുന്നു.