ആ കാര്യത്തിൽ സംയുക്തയ്ക്ക് താല്പര്യക്കുറവ് ഉണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്!

ഒരുകാലത്ത് മലയാള സിനിമ പ്രേമികളുടെ പ്രിയങ്കരിയായ താരമായിരുന്നു സംയുക്‌ത വർമ്മ. അധികനാൾ സിനിമയിൽ അഭിനയിച്ചില്ല എങ്കിലും നിരവധി ആരാധകരെയാണ് താരം കുറഞ്ഞ സമയം കൊണ്ട് നേടിയെടുത്തത്. എന്നാൽ അധികം വൈകാതെ തന്നെ വിവാഹശേഷം താരം…

ഒരുകാലത്ത് മലയാള സിനിമ പ്രേമികളുടെ പ്രിയങ്കരിയായ താരമായിരുന്നു സംയുക്‌ത വർമ്മ. അധികനാൾ സിനിമയിൽ അഭിനയിച്ചില്ല എങ്കിലും നിരവധി ആരാധകരെയാണ് താരം കുറഞ്ഞ സമയം കൊണ്ട് നേടിയെടുത്തത്. എന്നാൽ അധികം വൈകാതെ തന്നെ വിവാഹശേഷം താരം സിനിമയിൽ നിന്നും അപ്രത്യക്ഷ്യമായി.  സിനിമയിൽ ഹൈപ്പിൽ നിന്ന സമയത്ത് ആയിരുന്നു താരം വിവാഹിതയാകുന്നത്. അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ ഹിറ്റുകൾ ആയിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും സംയുകതയുടെയും ബിജു മേനോൻെറയും വിശേഷങ്ങൾ എല്ലാം രണ്ടു കൈയും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിക്കുന്നത്. ഇന്നും പൊതുസ്ഥലങ്ങളിൽ വെച്ച് ബിജു മേനോനോട് ആരാധകർ ചോദിക്കുന്ന പ്രധാന ചോദ്യമാണ് സംയുക്ത ഇനി സിനിമയിലേക്ക് തിരിച്ച് വരുമോ എന്നത്. കാരണം സംയുക്ത എന്ന നടി ഓരോ സിനിമ പ്രേഷകനെയും അത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ തിരിച്ചുവരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംയുക്ത ആണെന്ന് ബിജു മേനോൻ പറഞ്ഞിട്ടുമുണ്ട്. ഇരുവരും ഒന്നിച്ച് ഇനിയും അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ബിജു മേനോൻ.samyuktha-varma

ഒന്നിച്ചഭിനയിക്കുന്നത് മനഃപൂർവം ഒഴിവാക്കുകയാണ്. അങ്ങനെ ഒന്ന് സംഭവിക്കുന്നതിൽ സംയുക്തയ്ക്ക് പോലും താല്പര്യക്കുറവ് ഉണ്ടെന്നു എനിക്ക് തോന്നിയിട്ടുണ്ട്. ഒരു മടങ്ങി വരവിൻറെ തുടക്കത്തിൽ ഉള്ള മടി ആണെന്നാണ്‌ തോന്നുന്നത്. സത്യത്തിൽ അയാൾ അതിനെകുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന് പോലും അറിയില്ല. ഒന്ന് രണ്ടു കഥകൾ ഒന്ന് കേട്ട് നോക്കാൻ പറഞ്ഞാൽ ആദ്യം ആലോചിക്കട്ടെ എന്ന് പറയും. പിന്നീട് അതിനോട് താൽപ്പര്യം ഇല്ലാത്ത രീതിയിൽ ആണ് സംസാരിക്കുക. ധൈര്യക്കുറവ് കൊണ്ടാണോ ഏതോ ചെയ്യാനുള്ള മടികൊണ്ടാണോ അങ്ങനെ പറയുന്നത് എന്ന് അറിയില്ല എന്നുമാണ് ബിജു മേനോൻ പറയുന്നത്.

Samyuktha Varma about acting
Samyuktha Varma about acting

എന്നാൽ അഭിനയത്തിൽ സജീവിവം അല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. യോഗ പ്രാക്ടീസ് ചെയ്യുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം തന്നെ താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. യോഗ ചെയ്യുന്നത് കൊണ്ട് തനിക്ക് നിരവധി ഗുണങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും സംയുക്ത പറഞ്ഞിരുന്നു.