സംയുകത വർമ്മ മലയാള സിനിമയിലേക്ക് തിരിച്ചു വരുമോ രസകരമായ മറുപടിയുമായി ബിജു മേനോൻ !!

ബിജു മേനോൻ പൊതുവേദികളിൽ എത്തുമ്പോൾ എല്ലാം ആരാധകർ പ്രധാനമായും ചോദിക്കുന്ന ചോദ്യം ആയിരുന്നു എന്നാണ് സംയുക്ത വർമ്മയുടെ തിരിച്ച് വരവ് എന്ന്. മലയാള സിനിമയിൽ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായത് കൊണ്ട് തന്നെ സംയുക്ത മലയാളികൾക്ക് അത്രയേറെ പ്രിയങ്കരിയായ നായിക നടി ആയിരുന്നു. എന്നാൽ എന്നാണു സിനിമയിലേക്ക് താരം തിരിച്ച് വരുന്നത് എന്നുമാത്രം ബിജുമേനോൻ കൃത്യമായ ഒരു മറുപടി പറഞ്ഞില്ലായിരുന്നു. എന്നാൽ ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആരാധകരുടെ വളരെ കാലങ്ങൾ കൊണ്ടുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് ബിജു മേനോൻ. പതിവ് പോലെ തന്നെ സിനിമയിലേക്കുള്ള സംയുക്തയുടെ തിരിച്ച് വരവിനെ കുറിച്ച് ചോദിച്ചപ്പോൾ ആണ് ബിജു മേനോൻ പ്രതികരിച്ചത്.

സിനിമയിലേക്ക് തിരിച്ചു വരുമോ എന്ന് ചോദിച്ചാൽ ഒരുപാട് കുടുംബ കാര്യങ്ങൾ ഇല്ലേ. എന്റെ മോന്റെ കാര്യം നോക്കണം വീട്ടുകാര്യങ്ങൾ ഉണ്ട്. രണ്ടു പേരും ജോലി ചെയ്‌താൽ ഇതൊക്കെ ആര് നോക്കും അത് സംയുക്ത തന്നെ എടുത്ത തീരുമാനം ആണ്. അവൾക്ക് വേണേൽ സിനിമയിലേക്ക് തിരിച്ചു വരാം അതിന് എനിക്ക് ഉത്തരം പറയാൻ പറ്റുമോ എന്നാണ് താരം പറയുന്നത്.

Previous article‘മരക്കാര്‍’ വിഷയത്തില്‍ വീണ നല്‍കുന്ന വിശദീകരണം..!! ഇന്റര്‍വ്യൂവില്‍ പറഞ്ഞ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു..!!
Next articleഞാൻ അഞ്ച് വീട് വാങ്ങേണ്ട കാശ് സിനിമാക്കാർ തന്നെ കട്ടോണ്ട് പോയിട്ടുണ്ട് നടൻ വിനായകൻ !!