ബിജു മേനോനും ഗുരു സോമസുന്ദരവും നാലാം മുറയുമായി വരുന്നു

ബിജു മേനോനെ നായകനാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ സിനിമ നാലാം മുറയുടെ ചിത്രീകരണം പൂര്‍ത്തിയായി. മിന്നല്‍ മുരളിക്കു ശേഷം ഗുരു സോമസുന്ദരം നാലാം മുറയില്‍ ശക്തനായ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു. ഒരു…

ബിജു മേനോനെ നായകനാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ സിനിമ നാലാം മുറയുടെ ചിത്രീകരണം പൂര്‍ത്തിയായി. മിന്നല്‍ മുരളിക്കു ശേഷം ഗുരു സോമസുന്ദരം നാലാം മുറയില്‍ ശക്തനായ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു. ഒരു പോലീസിന്റെയും കള്ളന്റെയും കഥയാണ് ചിത്രത്തില്‍ പറയുന്നത്. ഡി.വൈ.എസ്.പി. ജയരാജ് എന്ന കഥാപാത്രത്തെ ബിജുമേനോന്‍ അവതരിപ്പിക്കുന്നു. ഒരു ഹൈറെയ്ഞ്ചില്‍ താമസിക്കുന്ന സാധാരണക്കാരനായ ജയേഷിനെ അവതരിപ്പിക്കുന്നത് ഗുരു സോമസുന്ദരമാണ്. ഇവരുടെ ഏറ്റുമുട്ടലാണ് സിനിമ. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ .അലന്‍സിയര്‍ ലേ, പ്രശാന്ത് അലക്‌സാണ്ടര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എഫ്.ഐ. മോഷന്‍ പിക്‌ച്ചേഴ്‌സും മൂവിക്ഷേത്രയും സെലിബ്രാന്‍ഡ്‌സും ചേര്‍ന്നാണ് ഈ ബിഗ്ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. കിഷോര്‍ വാര്യത്ത്, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവരാണ് നിര്‍മ്മാതാക്കള്‍. ഷാബു അന്തിക്കാടാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, ഇമേജസ് ആഡ് ഫിലിംസ് ലൈന്‍ പ്രൊഡ്യൂസറുമാണ്. ലോകനാഥനാണ് ഛായാഗ്രാഹകന്‍.

ഗാനങ്ങള്‍ – കൈലാഷ് മേനോന്‍ . പശ്ചാത്തല സംഗീതം – ഗോപീ സുന്ദര്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ് . കലാസംവിധാനം – അപ്പുണ്ണി സാജന്‍, വസ്ത്രാലങ്കാരം – നയന ശ്രീകാന്ത്. മേയ്ക്കപ്പ് – റോണക്‌സ് സേവിയര്‍ . ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – എന്റര്‍ടൈന്മെന്റ് കോര്‍ണര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്. പൂജ അവധിയ്ക്ക് ചിത്രം റിലീസ് ചെയ്യും.