ആദ്യ രാത്രി കഴിഞ്ഞുള്ള പിറ്റേ ദിവസം രാവിലെ ഉണ്ടായ അനുഭവം ജീവിതത്തിൽ ഒരിക്കലും മറക്കില്ല !! ബിജു മേനോൻ

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികൾ ആണ് ബിജുമേനോനും സംയുക്ത വർമ്മയും, ഒരു കലാതെ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന ഇവർ പിന്നീട് പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു, വിവാഹത്തിന് ശേഷം സയുക്ത സിനിമയിൽ നിന്നും മാറി ജീവിക്കുകയായിരുന്നു,…

biju-menon

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികൾ ആണ് ബിജുമേനോനും സംയുക്ത വർമ്മയും, ഒരു കലാതെ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന ഇവർ പിന്നീട് പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു, വിവാഹത്തിന് ശേഷം സയുക്ത സിനിമയിൽ നിന്നും മാറി ജീവിക്കുകയായിരുന്നു, എന്നാൽ ബിജു മേനോൻ തന്റെ അഭിനയം തുടരുകയും ചെയ്തു.

biju-samyuktha

അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ തങ്ങളുടെ മറക്കാനാകാത്ത സംഭവമാണ് ബിജുമേനോന്‍ വെളിപ്പെടുത്തിയത്. ആദ്യരാത്രി കഴിഞ്ഞുള്ള ദിവസം സംഭവിച്ച കഥ വളരെ രസകരമായിട്ടാണ് ബിജു മേനോന്‍ പറഞ്ഞത്. ഉറങ്ങുകയായിരുന്ന തനിക്ക് ചായ നല്‍കാന്‍ സംയുക്ത റൂമിലേക്ക് വന്നു. സിനിമയിലൊക്കെ കാണുന്നതു പോലെയായിരുന്നു അത്. റൂമിലേക്ക് വന്ന് ബിജു ദാ ചായ എന്ന് പറഞ്ഞ് സംയുക്ത ചായ തന്നു. എന്നാല്‍ ചായ കുടിക്കാന്‍ പോകുന്ന നേരത്ത് മുഴുവന്‍ കുടിക്കേണ്ട എന്ന് സംയുക്ത പറഞ്ഞു. അതെന്താണെന്ന് ചോദിച്ചപ്പോള്‍ ചായയില്‍ ഒരു സേഫ്റ്റി പിന്‍ വീണിട്ടുണ്ടെന്നായിരുന്നു സംയുക്തയുടെ മറുപടി. ഈ സംഭവത്തോടെ തന്നെ എത്രത്തോളം ഉത്തരവാദിത്വം സംയുക്തയുണ്ടെന്ന് മനസിലായെന്നും ബിജു മേനോന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി.

biju menon

വിവാഹ ശേഷം അഭിനയിക്കുന്നില്ല എന്ന തീരുമാനവും തീര്‍ത്തും സംയുക്തയുടേതാണ്. മകനെ വളര്‍ത്തുന്നതിലായിരുന്നു സംയുക്തയുടെ പൂര്‍ണ ശ്രദ്ധ. തന്റെ ചിത്രത്തില്‍ നായികയായി ബിജു മേനോന്‍ വിളിച്ചിട്ടും സംയുക്ത വന്നില്ല എന്ന് നടന്‍ പറഞ്ഞിരുന്നു. എന്നാല്‍, അഭിനയിക്കണം എന്ന് ഇനി എപ്പോഴെങ്കിലും സംയുക്ത താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ താന്‍ അതിനു പൂര്‍ണ പിന്തുണ നല്‍കുമെന്നും ബിജു മേനോന്‍ പറയുന്നു.