തങ്കത്തിന്റെ കാര്‍ന്നൊര്‍…! കുറച്ചു ദിവസങ്ങള്‍ ഓര്‍ത്ത് വെക്കാനാവുന്നതാക്കി മാറ്റി ചേട്ടന്‍ പോയി

നടന്‍ കൊച്ചു പ്രേമന്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് സിനിമാ ലോകത്തെയും ആരാധകരെയും കണ്ണീരിലാഴ്ത്തി യാത്രയായത്. തികച്ചും അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ വിയോഗം. ഇപ്പോഴും സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നുണ്ട്. നടന്‍ ബിജു മേനോന്‍ കൊച്ചു പ്രേമനെ കുറിച്ച്…

നടന്‍ കൊച്ചു പ്രേമന്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് സിനിമാ ലോകത്തെയും ആരാധകരെയും കണ്ണീരിലാഴ്ത്തി യാത്രയായത്. തികച്ചും അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ വിയോഗം. ഇപ്പോഴും സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നുണ്ട്. നടന്‍ ബിജു മേനോന്‍ കൊച്ചു പ്രേമനെ കുറിച്ച് പങ്കുവച്ചതാണ് വൈറലാകുന്നത്.

തങ്കം എന്ന പുതിയ സിനിമയിലെ ഓര്‍മകളാണ് ബിജു മേനോന്‍ പങ്കുവച്ചത്. ഒപ്പമുണ്ടായിരുന്ന കുറച്ചു ദിവസങ്ങള്‍ ഞങ്ങള്‍ക്ക് ഓര്‍ത്തുവെക്കാനാവുന്നതാക്കി മാറ്റിയാണ് കൊച്ചുപ്രേമന്‍ പോയതെന്ന് ബിജു മേനോന്‍ പറഞ്ഞു.

ഒപ്പമുണ്ടായിരുന്ന കുറച്ചു ദിവസങ്ങള്‍ ഞങ്ങള്‍ക്ക് ഓര്‍ത്തുവെക്കാനാവുന്നതാക്കി മാറ്റിയാണ് കൊച്ചുപ്രേമന്‍ ചേട്ടന്‍ പോയത്. ഞങ്ങളെ അത്ഭുതപ്പെടുത്തിയ ഒന്നോ രണ്ടോ സീനുകള്‍ അദ്ദേഹത്തിന്റെതായി പടത്തിലുണ്ട് . ചേട്ടന്റെ വര്‍ക്കിനൊടുള്ള പാഷന്‍ വലിയ പാഠമാണ്. തങ്കത്തിന്റെ കാര്‍ന്നൊര്‍ക്ക് വിട. Miss u ചേട്ടാ .. ടീം തങ്കം.

ബിജു മേനോനും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന തങ്കം ആയിരുന്നു കൊച്ചു പ്രേമന്‍ അഭിനയിച്ചിരുന്ന അവസാന സിനിമ. അപര്‍ണ ബാലമുരളി ആണ് ചിത്രത്തില്‍ നായികയാവുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഡിസംബര്‍ നാലിന് ആയിരുന്നു താരം അന്തരിച്ചത്. 68 വയസിലായിരുന്നു താരത്തിന്റെ വിയോഗം. മലയാളത്തില്‍ ഇതു വരെ 250 ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട് താരം. സിനിമ കൂടാതെ സീരിയലുകളിലും സജീവമായിരുന്നു താരം.