ഹെല്‍മറ്റ് ധരിക്കുന്നത് നിങ്ങളെ ഒരു തവണയല്ല രണ്ട് തവണയല്ല നിരവധി തവണ രക്ഷിക്കുന്നു- തെളിവായി വീഡിയോ

ഒരു പൂച്ചയ്ക്ക് ഒമ്പത് ജീവന്‍ ഉണ്ടായിരിക്കാം, എന്നാല്‍ മനുഷ്യര്‍ക്ക് ഒന്നേ ഉള്ളൂ. ഡല്‍ഹി പോലീസിന്റെ ഞെട്ടിക്കുന്ന വീഡിയോയില്‍ ഹെല്‍മറ്റ് നിങ്ങളുടെ ജീവന്‍ എങ്ങനെയൊക്കെ രക്ഷിക്കുന്നുവെന്നതിന്റെ തെളിവാണ്.

ഡല്‍ഹി പോലീസിന്റെ ഔദ്യോഗിക പ്രൊഫൈലാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്. ഒരാള്‍ ബൈക്ക് ഓടിക്കുകയും റോഡില്‍ അപകടകരമായി തെന്നിമാറുകയും ചെയ്യുന്ന ദൃശ്യങ്ങളില്‍ നിന്നാണ് ഇത് ആരംഭിക്കുന്നത്. ബൈക്കില്‍ നിന്ന് അപകടകരമായി താഴെ വീഴുന്നയാള്‍ ഹെല്‍മെറ്റ് ധരിച്ചതിനാല്‍ രക്ഷപ്പെട്ടു.

എന്നാല്‍ അത് മാത്രമല്ല! ഇയാളുടെ ബൈക്ക് ഇടിച്ച വിളക്ക് തൂണ്‍ മറിഞ്ഞ് വീണ്ടും തലയിലേക്ക് വീഴുന്നത് കാണാം. ഇത്തവണയും ഹെല്‍മെറ്റ് ധരിച്ചത് കൊണ്ടാണ് ബൈക്കുകാരന്‍ രക്ഷപ്പെട്ടത്.

‘ഹെല്‍മെറ്റ് ധരിക്കുന്നവരെ ദൈവം സഹായിക്കുന്നു!’ എന്ന അടിക്കുറിപ്പോടു കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

1.4 ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. നിരവധി പേരാണ് കമന്റുകളുമായെത്തിയത്.

Previous articleകിടിലന്‍ ഹോട്ട് ബീച്ച് വെയറില്‍ തിളങ്ങി അമലാ പോള്‍
Next article‘തല്ലുമാല’ ആ സംശയങ്ങള്‍ക്ക് ഇതാ ചിത്രകഥ ഉത്തരം നല്‍കും!!!