സായിക്കുമാറുമായുള്ള വിവാഹശേഷം ബിന്ദു പണിക്കരുടെ ജീവിതം ഇങ്ങനെ!

മലയാളത്തിലെ പ്രിയ നായികമാരിൽ ഒരാളാണ് ബിന്ദു പണിക്കർ, കോമഡി വേഷങ്ങൾ ആണ് താരം കൂടുതലായും കൈകാര്യം ചെയ്യുന്നത്. പുരുഷ കഥാപാത്രങ്ങൾക്ക് മാത്രമല്ല, സ്ത്രീ കഥാപാത്രങ്ങൾക്കും കോമഡി കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച താരങ്ങളിൽ…

bindhu panicker life story

മലയാളത്തിലെ പ്രിയ നായികമാരിൽ ഒരാളാണ് ബിന്ദു പണിക്കർ, കോമഡി വേഷങ്ങൾ ആണ് താരം കൂടുതലായും കൈകാര്യം ചെയ്യുന്നത്. പുരുഷ കഥാപാത്രങ്ങൾക്ക് മാത്രമല്ല, സ്ത്രീ കഥാപാത്രങ്ങൾക്കും കോമഡി കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച താരങ്ങളിൽ ഒരാൾ കൂടിയാണ് ബിന്ദു പണിക്കർ. കോഴിക്കോട് സ്വദേശിയായ ബിന്ദു പണിക്കരുടെ ‘അമ്മ ക്രിസ്ത്യാനിയും അച്ഛൻ ഹിന്ദുവും ആണ്. ഫാര്മസിസ്റ് ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയതിനു ശേഷമാണ് ബിന്ദു പണിക്കർ അഭിനയത്തിലേക്ക് വന്നത്. നേടിയെന്നതിലുപരി ഒരു മികച്ച നർത്തകി കൂടിയായിരുന്നു താരം. 19997 ൽ സംവിധായകനായ ബിജു നായരുമായി ബിന്ദു വിവാഹം കഴിച്ചെങ്കിലും ആ ബന്ധത്തിന് വെറും ആറ് വര്ഷം മാത്രമായിരുന്നു ആയുസ്സ് ഉണ്ടായിരുന്നത്. ആറു വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും ബിജു ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. അപ്പോൾ കല്യാണി എന്ന മകളും ദമ്പതികൾക്ക് പിറന്നിരുന്നു.

അതിനു ശേഷം ബിന്ദുവിന്റെ ജീവിതം തന്റെ മകൾക്ക് വേണ്ടി ഒഴിഞ്ഞു വെക്കുകയായിരുന്നു. എന്നാൽ വിവാദകോളങ്ങളിൽ എന്നും നിറഞ്ഞു നിൽക്കുന്ന താരം കൂടിയാണ് ബിന്ദു പണിക്കർ. 2009 ൽ ആയിരുന്നു സായി കുമാറുമായി താരം വീണ്ടും വിവാഹം കഴിക്കുന്നത്. എന്നാൽ അതിനു മുൻപ് തന്നെ ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത് എന്ന പേരിൽ കഥകൾ പ്രചരിച്ചിരുന്നു. ഭർത്താവിന്റെ മരണശേഷം മാസങ്ങളോളം താൻ സിനിമയിൽ നിന്ന് വിട്ട് നിന്നുവെന്നും എന്നാൽ ആ സമയത്ത് അമേരിക്കയിൽ ഒരു പരിപാടിക്ക് പോകാൻ ക്ഷണം വന്നുവെന്നും സഹോദരൻ നിർബന്ധിച്ചപ്പോൾ ആണ് താൻ ആ പരുപാടിയിൽ പോയതെന്നും എന്നാൽ പരുപാടി കഴിഞ്ഞു തിരികെ വന്നപ്പോൾ തന്റെ പേരിൽ പല കഥകളും പ്രചരിച്ചുവെന്നും എന്നാൽ അതൊന്നും സത്യം ഇല്ലാത്ത കഥകൾ ആണെന്നും ബിന്ദു പറഞ്ഞിരുന്നു.

അതിനു വർഷങ്ങൾക്ക് ശേഷമാണു സായി ചേട്ടനും സഹോദരിയും വിവാഹം ആലോചിച്ച് വീട്ടിൽ വരുന്നത്. എന്നാൽ എന്റെ മകളെ മറന്നു ഒരു ജീവിതം ഞാൻ ചിന്തിച്ചിട്ടില്ലായിരുന്നു. എന്നാൽ മകളുടെ കാര്യത്തിൽ അവർക്കും എതിർ അഭിപ്രായം ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഞാൻ വിവാഹത്തിന് സമ്മതിച്ചത് എന്നും താരം പറഞ്ഞു. എന്നാൽ ഇതിന്റെ പേരിൽ നിരവതി വ്യാജവാർത്തകൾ തനിക്കെതിരെ പ്രചരിച്ചെന്നും അതിനെയെല്ലാം വളരെ കഷ്ടപ്പെട്ടാണ് അതിജീവിക്കുന്നത് എന്നും മനസ്സിൽ പോലും കരുതാത്ത പല കാര്യങ്ങളും തന്റെ പേരിൽ പ്രചരിച്ചുവെന്നും ബിന്ദു പണിക്കർ പറഞ്ഞു.