ശബരിമല സന്ദർശനം നടത്തുമെന്ന് ബിന്ദു അമ്മിണി, പോലീസ് സുരക്ഷ നൽകിയില്ലെങ്കിൽ കോടതിയെ സമീപിക്കും

ശബരിമലയില്‍ സന്ദര്‍ശനം നടത്തുമെന്ന് ആവര്‍ത്തിച്ച്‌ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ബിന്ദു അമ്മിണി. ഇതിന് പോലീസ് സുരക്ഷ തേടി അല്‍പസമയത്തിനകം കമ്മീഷണറുടെ ഓഫീസില്‍ പോകുമെന്നും അവര്‍ പറഞ്ഞു. തങ്ങളെ ശബരിമലയില്‍ കയറ്റാതിരിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന ആരോപണവും അവര്‍ ഉയര്‍ത്തി. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ പോലീസ് സുരക്ഷ തന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ബിന്ദു പറഞ്ഞു. അതേസമയം, തന്റെ മുഖത്തേക്ക് മുളക് സ്‌പ്രേ ചെയ്തയാള്‍ക്കെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകളാണെന്നും അവര്‍ പരാതിപ്പെട്ടു. പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമം ഉള്‍പ്പെടെ ചുമത്തിയില്ല. പോലീസിന്റെ ഗൂഡാലോചന സംശയിക്കുന്നതായും ബിന്ദു അമ്മിണി പറഞ്ഞു.കേസില്‍ ഹിന്ദു ഹെല്‍പ്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് പത്മനാഭനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. സ്ത്രീത്വത്തെ അപമാനിക്കല്‍, ആയുധം ഉപയോഗിച്ച്‌ സംഘം ചേര്‍ന്ന് ആക്രമിക്കല്‍ എന്നീ വകുപ്പുകളാണ് ശ്രീനാഥിനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ കമ്മിഷണര്‍ ഓഫീസ്

സ്ഥിതി ചെയ്യുന്ന റവന്യു ടവറിന് മുന്നില്‍ വെച്ചായിരുന്നു ബിന്ദു അമ്മിണിക്ക് നേരെ പ്രതിഷേധമുണ്ടായത്. എന്നാല്‍ മുളക് സ്‌പ്രേ കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.

ഇത് ഉപയോഗ ശേശം എറിഞ്ഞുകളഞ്ഞെന്നാണ് ശ്രീനാഥ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്നത് മുളക് സ്‌പ്രേയാണോയെന്ന് സ്ഥിരീകരിക്കാനും പോലീസിന് സാധിച്ചിട്ടില്ല.തന്റെ മുഖത്തേക്ക് മുളക് സ്പ്രേ ചെയ്തയാള്‍ക്കെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകളാണെന്നും ബിന്ദു അമ്മിണി ആരോപിച്ചു. പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമം ഉള്‍പ്പെടെ ചുമത്തിയില്ലെന്ന് അവര്‍ പറഞ്ഞു. കൊച്ചി കമ്മിഷണര്‍ ഓഫീസിലെത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളകുപൊടി സ്‌പ്രേ ചെയ്തത് ഹിന്ദു ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് ആയിരുന്നു. ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. സ്ത്രീത്വത്തെ അപമാനിക്കല്‍, ആയുധം ഉപയോഗിച്ച്‌ സംഘം ചേര്‍ന്ന് ആക്രമിക്കല്‍

എന്നീ വകുപ്പുകളാണ് ശ്രീനാഥിനെതിരെ ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ കമ്മിഷണര്‍ ഓഫീസ് സ്ഥിതി ചെയ്യുന്ന റവന്യു ടവറിന് മുന്നില്‍ വെച്ചായിരുന്നു ബിന്ദു അമ്മിണിക്കു നേരെ ആക്രമണം നടന്നത്.

എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ജി.രാജഗോപാല്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ശബരിമലയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ബിന്ദുവിനെതിരെ പ്രതിഷേധം നടന്നത്. അതേസമയം ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി സംഘവും മുംബൈയിലേക്കു മടങ്ങി. ശബരിമലയിലേക്കു പോകാന്‍ സംരക്ഷണം നല്‍കാനാവില്ലെന്നു പൊലീസ് ഉറച്ച നിലപാടെടുത്തതോടെയാണു പിന്മാറാന്‍ തൃപ്തിയും സംഘവും തയാറായത്. രാത്രി 10.20നുള്ള വിമാനത്തിലാണു തൃപ്തിയും സംഘവും മുംബൈയിലേക്കു

തിരിച്ചുപോയത്. ശബരിമലയില്‍ ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന ഉറച്ചനിലപാടിലായിരുന്നു തൃപ്തി. പൊലീസ് പലവട്ടം നടത്തിയ അനുനയ ചര്‍ച്ചയ്‌ക്കൊടുവിലാണ് അവര്‍ നിലപാടില്‍നിന്ന് അയഞ്ഞത്.

തല്‍ക്കാലം മടങ്ങുന്നുവെന്നും ശബരിമല ദര്‍ശനത്തിനു വീണ്ടും വരുമെന്നും തൃപ്തി പറഞ്ഞു. ദര്‍ശനത്തിനു ശ്രമിച്ചാല്‍ ആക്രമണമുണ്ടാകുമെന്നു പൊലീസ് അറിയിച്ചു. മറ്റു മാര്‍ഗങ്ങളില്ലാതെയാണു മടങ്ങുന്നത്. താന്‍ ആക്ടിവിസ്റ്റല്ല, ഭക്തയാണ്. ബിന്ദു അമ്മിണിക്കെതിരായ മുളക് സ്‌പ്രേ ആക്രമണം അപലപനീയമാണെന്നും തിരിച്ചുപോകുന്നതിനു മുന്‍പ് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു .

Recent Posts

ദളപതി 67ൽ കാർത്തിക് ഉണ്ടാകില്ല; കാരണം ഇതാണ്!!

വിജയും ലോകേഷ് കനകരാജും ഒരുമിക്കുന്ന പുതിയ ചിത്രമാണ് 'ദളപതി 67'. വൻ താരനിര സിനിമയുടെ ഭാഗമാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.…

9 mins ago

കർവുകൾ, സ്‌ട്രെച്ച് മാർക്കുകൾ, ചുളിവുകൾ; എന്റെ ശരീരം ഇങ്ങനെയാണ് നമിത പ്രമോദ്…

നമിത പ്രമോദ് രാജേഷ് പിള്ളയുടെ നിരൂപക പ്രശംസ നേടിയ ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സത്യൻ…

56 mins ago

ഇത് ഞങ്ങളുടെ ജാനു അല്ല, ഞങ്ങളുടെ ജാനു ഇങ്ങനെയല്ല; ഗ്ലാമറസ് ലുക്കിൽ ഗൗരി കിഷൻ

96 എന്ന തന്റെ ആദ്യ സിനിമയിലൂടെ കുട്ടിജാനുവായി എത്തി പ്രേക്ഷകരുടെ മനംകവർന്ന താരമാണ് ഗൗരി കിഷൻ. നടിയുടെ ഏറ്റവും പുതിയ…

2 hours ago