അതിനു കാരണം എന്റെ അച്ഛനും അമ്മയും ആണ്; ആ രഹസ്യം പരസ്യമായി !! തുറന്നു പറഞ്ഞു കല്യാണി

പ്രേക്ഷകർക്ക് പരിചിതമായ താരപുത്രികളിൽ ഒരാളാണ് ബിന്ദു പണിക്കരുടെ മകൾ കല്യാണി, ടിക് ടോക് വീഡിയോയിലൂടയായിരുന്നു കല്യാണി ശ്രദ്ധ നേടിയത്. സിനിമയിൽ അഭിനയിക്കാതെ തന്നെ സെലിബ്രിറ്റി ആയ താരമാണ് കല്യാണി. സോഷ്യൽ മീഡിയിൽ സജീവമായ കല്യാണിക്ക്…

പ്രേക്ഷകർക്ക് പരിചിതമായ താരപുത്രികളിൽ ഒരാളാണ് ബിന്ദു പണിക്കരുടെ മകൾ കല്യാണി, ടിക് ടോക് വീഡിയോയിലൂടയായിരുന്നു കല്യാണി ശ്രദ്ധ നേടിയത്. സിനിമയിൽ അഭിനയിക്കാതെ തന്നെ സെലിബ്രിറ്റി ആയ താരമാണ് കല്യാണി. സോഷ്യൽ മീഡിയിൽ സജീവമായ കല്യാണിക്ക് ആരാധകർ ഏറെയാണ്. താരപുത്രിക്ക് എല്ലാവിധ പിന്തുണയും നൽകി പ്രേക്ഷകർ എത്തുന്നുണ്ട്. സൗഹൃദത്തിന് ഏറെ പ്രാധാന്യം നല്‍കുന്നയാളാണ് കല്യാണി. ടിക് ടോകിനും ഡാന്‍സിനും അപ്പുറത്ത് ബിസിനസ് രംഗത്തും സജീവമാണ് ഈ താരപുത്രി.

20 വയസ്സുകാരിയായ കല്യാണിയുടെ സംരംഭമാണ് ലഷ് ബൈ കല്യാണി.
ഇപ്പോൾ തനിക്ക് ഫോളോവെഴ്‌സ് എങ്ങനെ കൂടി എന്ന് കല്യാണി തുറന്നു പറഞ്ഞരിക്കുകയാണ്, താരം പറയുന്നത് ഇങ്ങനെ ടിക്‌ടോകില് ഞാൻ അന്ന് എനിക്ക് അധികം ഫോളോവെഴ്സ് ഒന്നുമില്ലായിരുന്നു, അങ്ങനെ ഒരു പുതുവത്സര ദിനത്തില്‍ വീട്ടില്‍ കസിന്‍സെല്ലാമുണ്ടായിരുന്നു. അച്ഛനും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ലൈനടിച്ചാല്‍ ഫൈനടിക്കുന്ന ആ പാട്ട് അന്ന് വൈറലായിരുന്നു.

അന്ന് കസിനും ഞാനും ആ പാട്ട് പാടി വീഡിയോ ചെയ്തു. അച്ഛന്‍ എന്ന് പറയുന്ന സമയത്ത് സായിച്ഛന്റെ മുഖം കാണിച്ചു. ഇതെല്ലാവര്‍ക്കും അയച്ചുകൊടുത്തു. പിറ്റേ ദിവസം ടിക് ടോക് എടുത്തപ്പോള്‍ ഞെട്ടിപ്പോയി. നീളത്തില്‍ ലൈക്കായിരുന്നു. 14 ലക്ഷത്തിലധികം പേരാണ് അതിന് ലൈക്കടിച്ചത്. എന്റെ ഫോളോവെഴ്സിന്റെ കാരണം എന്റെ അച്ഛനും അമ്മയും ആണെന്ന് കല്യാണി പറയുകയാണ്.