Home Film News കട ഉദ്ഘാടനത്തില്‍ സ്വന്തം നാട്ടില്‍ നിന്ന് കിട്ടിയ പണി: വീഡിയോ എഡിറ്റ് ചെയ്യരുതെന്ന് ബിനു അടിമാലി

കട ഉദ്ഘാടനത്തില്‍ സ്വന്തം നാട്ടില്‍ നിന്ന് കിട്ടിയ പണി: വീഡിയോ എഡിറ്റ് ചെയ്യരുതെന്ന് ബിനു അടിമാലി

കോമഡി സ്റ്റാര്‍സ് പോലുള്ള ജനകീയ കോമഡി പരിപാടികളിലൂടെ മലയാളികളുടെ പ്രീയങ്കരനാവുകയും, ഒരു പിടി നല്ല സിനിമകളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടുകയും ചെയ്ത ആര്‍ട്ടിസ്റ്റുകളില്‍ പ്രമുഖനാണ് ബിനു അടിമാലി. വേദികളില്‍ താരം നടത്തിയിട്ടുള്ള ചില പരാമര്‍ശനങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട് എങ്കിലും ബിനു അടിമാലിയുടെ താര മൂല്യത്തിന് അത് കോട്ടം തട്ടിയിട്ടില്ല. ഇപ്പോഴിതാ താന്‍ ഒരിക്കല്‍ തട്ടിപ്പിന് ഇരയായതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടന്‍ ബിനു അടിമാലി. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ നാട്ടില്‍ തന്നെ, അതായത് നെടുംകണ്ടത്ത് ഒരു കടയുടെ ഉദ്ഘാടനത്തിന് പോയതാണ് താന്‍, കഴിഞ്ഞ ദിവസം നടന്ന സംഭവത്തിനകത്ത് ഒരു കോമഡിയും ചതിയും വഞ്ചനയും വക്രബദ്ധിയും എല്ലാം ഉണ്ടെന്ന് ബിനു പറയുന്നു.

നെടുങ്കണ്ടത്തെ ഒരു സ്ഥലത്താണ്. കട ഉദ്ഘാടനം എന്ന പേരിലാണ് തന്നെ വിളിച്ചത്. കുരുവിള സിറ്റിയിലെ ബേസില്‍ എന്ന ആളുടെ ക്ഷണ പ്രകാരം സംഭവ സ്ഥലത്ത് എത്തുമ്പോഴാണ് താന്‍ ആ സത്യം തിരിച്ചറിഞ്ഞതെന്ന് ബുനു അടിമാലി പറയുന്നു. കട എന്ന് പറഞ്ഞിട്ട് തന്നെ കൊണ്ടുപോയത് ഒരു ഷോപ്പിങ് കോംപ്ലക്‌സിലേയ്ക്ക്. അതിനകത്ത് മൂന്ന് സ്ഥാപനം. അതായിരുന്നു താന്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. അതും ഒറ്റ പെയ്‌മെന്റില്‍. മൂന്ന് പേര്‍ കൂടി തുടങ്ങുന്ന ചെറിയ സംരംഭം എന്നാണ് തന്നോട് പറഞ്ഞിരുന്നത്.

പക്ഷേ അവിടെ ചെന്നോപ്പാഴാണ് ആദ്യം വലിയൊരു ബില്‍ഡിങ് ഉദ്ഘാടനം ചെയ്യണമെന്നും, അതു കഴിഞ്ഞ് മൂന്ന് സ്ഥാപനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കണമെന്നും അറിഞ്ഞത്.


അവിടെയെത്തിയപ്പോള്‍ പറയാ ചേട്ടനോട് ഞാന്‍ പറഞ്ഞതല്ലേ ഞങ്ങള്‍ മൂന്ന് പേരും കൂടി തുടങ്ങുന്ന സ്ഥാപനമാണെന്ന്. ഞാന്‍ ഓര്‍ക്കണതെന്താ മൂന്ന് പേരും കൂടി തുടങ്ങുന്ന ഒരു പ്രസ്ഥാനമാണെന്ന്. അത് മനസിലാക്കണ്ടേ. ഈ വക്രബുദ്ധിയിലൂടെ ചെയ്ത്.പിന്നെ സ്വന്തം നാടല്ലേ, എന്ത് ചെയ്യാന്‍ പറ്റും. നമ്മള്‍ ഇങ്ങനെയെങ്കിലും പറഞ്ഞ് സന്തോഷിച്ചില്ലെങ്കില്‍ എങ്ങനാ. ഇത് എഡിറ്റ് ചെയ്ത് കളയരുത്. ഇത് ജനങ്ങളിലേക്ക് എത്തണം.’ ബിനു അടിമാലി പറഞ്ഞു.

Exit mobile version