Tuesday, February 7, 2023
HomeFilm News'പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞിട്ടാണ് അമ്മയെ തന്നത്' !!അമ്മ മിണ്ടാതായി, ഞങ്ങള്‍ നിന്ന നിപ്പില്‍ ഇല്ലാതായി- ബിനു...

‘പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞിട്ടാണ് അമ്മയെ തന്നത്’ !!അമ്മ മിണ്ടാതായി, ഞങ്ങള്‍ നിന്ന നിപ്പില്‍ ഇല്ലാതായി- ബിനു പപ്പു

ബിനു പപ്പുവും ലുക്മാനും കേന്ദ്ര കഥാപാത്രങ്ങളായ തരുണ്‍ മൂര്‍ത്തി ചിത്രം സൗദി വെള്ളക്ക മികച്ച പ്രതികരംണവുമായി തിയ്യറ്റില്‍ നിറഞ്ഞോടുകയാണ്. ആയിഷുമ്മയായെത്തി ദേവി വര്‍മ തിയ്യറ്റര്‍ വിട്ടിറങ്ങുമ്പോഴും മനസ്സില്‍ നിറഞ്ഞുനില്‍ക്കും. ആദ്യ ചിത്രത്തിലൂടെ തന്നെ ദേവി വര്‍മ്മയെ മലയാല സിനിമ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി അഭിനന്ദനങ്ങളാണ് ആയിഷുമ്മയ്ക്കും ദേവി വര്‍മ്മയ്ക്കും ലഭിക്കുന്നത്.

കഴിഞ്ഞദിവസം ബിനു പപ്പു ദേവിവര്‍മ്മയോടാപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ സെറ്റിനെ മുഴുവന്‍ ഞെട്ടിച്ച കഥയാണ് ബിനു പപ്പു പറയുന്നത്. പ്രീമിയര്‍ ഷോ റിവ്യു ലൊക്കേഷനില്‍ വെച്ച് ദേവി വര്‍മ പെട്ടെന്ന് തല ചുറ്റി വീണ സംഭവമാണ് ബിനു പറയുന്നത്.

ഗുരുതരാവസ്ഥയിലായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. മാത്രമല്ല, അല്‍പം കൂടി വൈകിയിരുന്നെങ്കില്‍ അമ്മയുടെ സ്ഥിതി ഗുരുതരമായിപ്പോയേന എന്നും താരം പറയുന്നു.

അതേസമയം, തങ്ങള്‍ ആകെ നിന്ന നില്‍പ്പില്‍ തന്നെ ഇല്ലാതായ അവസ്ഥയിലായി.
കാരവാനില്‍ എത്തിച്ചപ്പോള്‍ അമ്മ മിണ്ടുന്നില്ല. പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞിട്ടാണ് സിനിമയ്ക്ക് വേണ്ടി അമ്മയെ കുടുംബം വിട്ടുതന്നതെന്നും ബിനു പറഞ്ഞു.

ഒരു ദിവസം മുഴുവന്‍ അമ്മ ഞങ്ങളെ നന്നായി പേടിപ്പിച്ചു. കാരവനില്‍ ബോധം കെട്ട് വീഴുകയായിരുന്നു. അമ്മയെ നോക്കുന്ന ഒരു പെണ്‍കുട്ടിയാണ് ബോധം കെട്ട് വീണത് പറഞ്ഞത്. അവര്‍ ഓടി വന്ന് പറഞ്ഞു അമ്മ വിളിച്ചിട്ട് എഴുന്നേല്‍ക്കുന്നില്ല എന്ന്.

ഞങ്ങള്‍ ആകെ ഭയപ്പെട്ടു, നിന്ന നില്‍പ്പില്‍ ഇല്ലാണ്ടായി. ഞങ്ങള്‍ ചെന്ന് നോക്കിയപ്പോള്‍ അമ്മ മിണ്ടുന്നില്ല. കാരവനില്‍ നിന്നും കാറില്‍ കയറ്റി അമ്മയെ ഉ
ന്‍ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലേക്ക് പോകുന്ന വഴി റോഡില്‍ ബ്ലോക്കുണ്ടായി. ഒരുപാട് കഷ്ടപ്പെട്ട് റോഡിലിറങ്ങി ബ്ലോക്ക് മാറ്റിയാണ് അമ്മയെ ഹോസ്പിറ്റലില്‍ എത്തിച്ചത്. സമയം കുറച്ച് കൂടെ വൈകിയിരുന്നെങ്കില്‍ സ്ഥിതി ഗുരുതരമാവുമായിരുന്നു എന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നും ബിനു പപ്പു കൂട്ടിച്ചേര്‍ത്തു.

Related News