6 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ബിപാഷ ബസു അമ്മയായി; ആശംസകളുമായി ആരാധകര്‍

ബോളിവുഡിലെ പ്രശസ്തരായ സെലിബ്രിറ്റി ദമ്പതികളാണ് ബിപാഷ ബസുവും കരണ്‍ സിംഗ് ഗ്രോവറും. 6 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും മാതാപിതാക്കളായിരിക്കുകയാണ്. ബിപാഷ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ബിപാഷ തന്നെയാണ് സന്തോഷ വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ…

ബോളിവുഡിലെ പ്രശസ്തരായ സെലിബ്രിറ്റി ദമ്പതികളാണ് ബിപാഷ ബസുവും കരണ്‍ സിംഗ് ഗ്രോവറും. 6 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും മാതാപിതാക്കളായിരിക്കുകയാണ്.

ബിപാഷ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ബിപാഷ തന്നെയാണ് സന്തോഷ വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ദേവി ബസു സിങ്ങ് ഗ്രോവര്‍ എന്നാണ് കുഞ്ഞിന്റെ പേരെന്നും ബിപാഷ കുറിച്ചു.

 

View this post on Instagram

 

A post shared by Bipasha Basu (@bipashabasu)

ഓഗസ്റ്റില്‍ നടത്തിയ ഫോട്ടോഷൂട്ടിലൂടെയാണ് ഇരുവരും തങ്ങളുടെ ഗര്‍ഭവാര്‍ത്ത പുറത്തുവിട്ടത്. കറുപ്പ് നിറത്തിലുള്ള ഗൗണ്‍ ധരിച്ചുള്ളതായിരുന്നു ഈ ചിത്രം. ഒപ്പം കരണ്‍ സിങ്ങ് ഗ്രോവറിനൊപ്പമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകര്‍ കണ്ടതാണ്.

ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഇതുവരെ കടന്നുവന്നതില്‍ വ്യത്യസ്തമായൊരു സമയത്തിലേക്കാണ് ഇനി യാത്രയെന്നുമെല്ലാം ബിപാഷ കുറിപ്പിലൂടെ പങ്കുവച്ചു. വൈകാതെ തന്നെ കുഞ്ഞ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരുടെയും സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി എന്നും ബിപാഷ കുറിച്ചു. ഗര്‍ഭിണിയാണെന്ന് അറിയിച്ചതിന് പിന്നാലെ പലപ്പോഴായി മെറ്റേണിറ്റി ഫോട്ടോകള്‍ ബിപാഷ പങ്കുവയ്ക്കാറുണ്ട്.

2016 ഏപ്രില്‍ 30-ന് ആണ് ഇവര്‍ വിവാഹിതരായത്. ‘അജ്‌നബീ’ എന്ന സിനിമയിലൂടെ ഗംഭീര അരങ്ങേറ്റം കുറിച്ച ബിപാഷ ബസു പിന്നീട് ഒരുപിടി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ചെയ്തതില്‍ അധികവും ഗ്ലാമറസ് വേഷങ്ങളായതിനാല്‍ തന്നെ ‘ഹോട്ട്’ താരമെന്ന പേരിലായിരുന്നു ബിപാഷ അറിയപ്പെട്ടിരുന്നത്.