Tuesday, November 29, 2022
HomeFilm Newsഷഹ്‌റാന്‍ സമീറിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്ന് മോഹന്‍ലാലും സുചിത്രയും- വീഡിയോ

ഷഹ്‌റാന്‍ സമീറിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്ന് മോഹന്‍ലാലും സുചിത്രയും- വീഡിയോ

- Advertisement -

ബിസിനസുകാരനായ സമീര്‍ ഹംസയുടെ മകന്‍ ഷഹ്‌റാന്‍ സമീറിന്റെ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് നടന്‍ മോഹന്‍ലാലും ഭാര്യ സുചിത്രയും. പിറന്നാള്‍ കേക്ക് മോഹന്‍ലാലിനും ഭാര്യ സുചിത്രയ്ക്കും നല്‍ക്കുമ്പോള്‍ പിറന്നാള്‍ കുട്ടിയെ ചേര്‍ത്തു നിര്‍ത്തി നെറുകയില്‍ ഉമ്മ നല്‍കുകയാണ് ലാലേട്ടന്‍. ഷഹ്‌റാനൊടൊപ്പം പിറന്നാള്‍ മധുരം പങ്കിടുന്ന മോഹന്‍ലാലിന്റെ ഈ വീഡിയോ ഷഹ്‌റാന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് പങ്കുവച്ചിട്ടുണ്ട്.

- Advertisement -

മോഹന്‍ലാലിന്റെ വിട്ടില്‍ വച്ച് നടത്തിയ ഷഹ്‌റാന്റെ കഴിഞ്ഞ പിറന്നാള്‍ ആഘോഷങ്ങളുടെ വീഡിയോ വൈറലായിരുന്നു. ബ്രോ ഡാഡി എന്ന സിനിമയിലെ മോഹന്‍ലാലിനെ മനോഹരമായി അനുകരിച്ചുകൊണ്ടുള്ള ഈ കൊച്ചു മിടുക്കന്റെ വിഡിയോ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. യൂണിവേഴ്‌സ് വെഞ്ചേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തായ സമീര്‍. താരം റോള്‍സ് റോയ്‌സ് കാറിലിരിക്കുന്ന ചിത്രം സമീര്‍ ഹംസ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

- Advertisement -
Related News
×