കാട്ടില്‍ സ്വന്തം അതിര് നിശ്ചയിച്ച് കടുവ; ഇത്തരത്തിലൊന്നിനെ കാണുന്നത് ഇതാദ്യമെന്ന് സോഷ്യല്‍ മീഡിയ

ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ സിമിലിപാല്‍ ദേശീയ ഉദ്യാനത്തില്‍ അപൂര്‍വമായ ഒരു കറുത്ത കടുവയെ കണ്ടെത്തി. മരത്തില്‍ പോറലുകള്‍ വീഴ്ത്തുന്ന അപൂര്‍വ ഇനത്തില്‍ പെട്ട കടുവയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

അന്താരാഷ്ട്ര കടുവ ദിനത്തില്‍ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐഎഫ്എസ്) ഓഫീസര്‍ സുശാന്ത നന്ദ പങ്കിട്ട 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പില്‍, അപൂര്‍വ ഇനത്തില്‍പ്പെട്ട കടുവ ഒരു മരത്തില്‍ പോറലുകള്‍ ഇടുന്നത് കാണാനാകും, അത് അതിന്റെ അതിര്‍ത്തി നിര്‍ണ്ണയിക്കുകയാണ്. ഈ അതിര് ഭേദിച്ച് അതിക്രമിച്ച് കടക്കാന്‍ സ്വന്തം വര്‍ഗത്തിലുള്ളവരെ പോലും ഇവര്‍ അനുവദിക്കാറില്ല.

‘അന്തര്‍ദേശീയ കടുവ ദിനത്തില്‍ അതിന്റെ അതിര്‍ത്തി അടയാളപ്പെടുത്തുന്ന ഒരു അപൂര്‍വ കടുവയുടെ രസകരമായ ഒരു ക്ലിപ്പ് പങ്കിടുന്നു,’ സുശാന്ത നന്ദ കുറിച്ചു. ഐഎഫ്എസ് ഓഫീസറായ പര്‍വീണ്‍ കസ്വീനും വീഡിയോ റീട്വീറ്റ് ചെയ്യുകയും അപൂര്‍വ ഇനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കിടുകയും ചെയ്തു. ‘2007-ല്‍ എസ്ടിആര്‍ (സിമിലിപാല്‍ ടൈഗര്‍ റിസര്‍വ്) ലാണ് അപൂര്‍വ കടുവകളെ ആദ്യമായി ഔദ്യോഗികമായി കണ്ടെത്തിയത്. അവ അപൂര്‍വ ജനിതകമാറ്റം മൂലമാണ്, ചെറിയ ജനസംഖ്യയില്‍ മാത്രം കാണപ്പെടുന്നു,’ അദ്ദേഹം കുറിച്ചു.

ബാംഗ്ലൂരിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസില്‍ (എന്‍സിബിഎസ്) ഉമാ രാമകൃഷ്ണന്റെയും വിദ്യാര്‍ത്ഥി വിനയ് സാഗറിന്റെയും നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍, ഈ കടുവകളിലെ ഒരു ജനിതക പരിവര്‍ത്തനം കറുത്ത വരകള്‍ വിശാലമാക്കുന്നതിനോ തവിട്ടുനിറഞ്ഞ പശ്ചാത്തലത്തിലേക്ക് വ്യാപിക്കുന്നതിനോ കാരണമായതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Previous articleബോളിവുഡ് സിനിമകളെയെല്ലാം പിന്നിലാക്കി കിച്ച സുദീപിന്റെ വിക്രാന്ത് റോണ; കളക്ഷന്‍ റിപ്പോര്‍ട്ട്
Next article‘ആ സംഭവം എനിക്ക് സഹിക്കാന്‍ പറ്റിയിട്ടില്ല, ഞാന്‍ അവരുടെ മേലുദ്യോഗസ്ഥനായിരുന്നുവെങ്കില്‍ ആ പൊലീസുകാരെ മൊത്തം തല്ലി കൊന്നേനെ’; സുരേഷ് ഗോപി