ബ്ലെസ്സ്‌ലിയോട് ആരാധകര്‍ക്കുള്ള സ്‌നേഹം കണ്ടോ..! വീട് നിറയെ സമ്മാനങ്ങള്‍!!

ബിഗ് ബോസ് സീസണ്‍ ഫോര്‍ അവസാനിച്ച് നാളുകള്‍ പിന്നിടുമ്പോഴും പ്രിയ താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ബിഗ് ബോസ് വീട്ടില്‍ നൂറ് ദിനങ്ങള്‍ പൂര്‍ത്തീകരിച്ച് ഫസ്റ്റ് റണ്ണര്‍അപ്പ് ആയി മാറിയ താരമാണ് മുഹമ്മദ് ഡിലിജെന്റ് ബ്ലെസ്സ്‌ലി. ഒരുപാട് പേരാണ് ഇപ്പോള്‍ ബ്ലെസ്സ്‌ലിക്ക് ആരാധകരായി ഉള്ളത്. ഇപ്പോഴിതാ തന്റെ ആരാധകര്‍ നല്‍കിയ സമ്മാനങ്ങളെല്ലാം നിരത്തി വെച്ച് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് താരം.

ബ്ലെസ്സ്‌ലിയുടെ വീട് നിറയെ ആരാധകര്‍ സ്‌നേഹം കൊണ്ട് നിറച്ചിരിക്കുകയാണ്. ബ്ലെസ്സ്‌ലിക്ക് മാത്രമല്ല സഹോദരിയ്ക്കും ലഭിച്ച സമ്മാനങ്ങളും എന്തെല്ലാമാണെന്ന് ബ്ലെസ്സ്‌ലി കാണച്ച് തരുന്നുണ്ട്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് താരം ഈ സന്തോഷം വീണ്ടും ആരാധകരുമായി പങ്കുവെച്ചത്. സ്‌നേഹ സമ്മാനങ്ങള്‍ നല്‍കിയവര്‍ക്കുള്ള നന്ദിയും ബ്ലെസ്സ്‌ലി സ്റ്റോറിയിലൂടെ അറിയിക്കുന്നുണ്ട്. ഒരു ഗായകന്‍ കൂടിയായ ബ്ലെസ്സ്‌ലിക്ക് വിലകൂടിയ ഒരു ഗിറ്റാര്‍ ആരാധകര്‍ നല്‍കിയ സമ്മാനത്തിന്റെ കൂട്ടത്തില്‍ ഉണ്ട്.

ഒപ്പം, വസ്ത്രങ്ങള്‍, മിഠായികള്‍, ഫോട്ടോ ഫ്രെയിമുകള്‍ എല്ലാം ഉണ്ട്. നിങ്ങള്‍ അയച്ചു തന്ന വസ്ത്രങ്ങള്‍ ഓരോന്നായി താന്‍ ധരിക്കുന്നതാണ് എന്നും താരം പറഞ്ഞു. ഫസ്റ്റ് റണ്ണര്‍ അപ്പായി ഷോയില്‍ നിന്ന് പുറത്തിറങ്ങിയ ബ്ലെസ്സ്‌ലിക്ക് വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. ബ്ലെസ്സ്‌ലിയായിരുന്നു വിജയി ആകേണ്ടിയിരുന്നത് എന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം.

എന്നാല്‍ കപ്പില്‍ അല്ല കാര്യം ആരാധകരുടെ സ്‌നേഹത്തിലാണ് എന്നായിരുന്നു ബ്ലെസ്സ്‌ലിയുടെ പ്രതികരണം. വിദേശ രാജ്യങ്ങളിലടക്കം ഉദ്ഘാടനങ്ങളും തന്റെ കരിയറുമായി തിരക്കിലാണ് താരം ഇപ്പോള്‍. അതേസമയം, ബിഗ് ബോസിലെ മറ്റൊരു ശക്തനായ മത്സാര്‍ത്ഥി ആയിരുന്ന ഡോക്ടര്‍ റോബിനുമായുള്ള പ്രശ്‌നങ്ങള്‍ എല്ലാം പറഞ്ഞ് അവസാനിപ്പിച്ച് ഇവരിപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍ ആയതിന്റെ സന്തോഷത്തില്‍ കൂടിയാണ് ആരാധകര്‍.

Nikhina