ദില്‍ഷ-റോബിന്‍-ബ്ലെസ്സ്‌ലി വിഷയം വീണ്ടും ചര്‍ച്ചയാകുന്ന ഈ അവസരത്തില്‍ കഴിഞ്ഞ ദിവസം രാത്രി ലൈവില്‍ വന്ന് ബ്ലെസ്സ്‌ലി പറഞ്ഞ വാക്കുകള്‍ ആരാധകര്‍ക്ക് ആശ്വാസമാകുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു ദില്‍ഷ താന്‍ ഡോക്ടര്‍ റോബിനും ബ്ലെസ്സ്‌ലിയും ആയുള്ള ബന്ധം അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ചത്. ഇവരുമായുള്ള ഫ്രണ്ട്ഷിപ്പിന് താന്‍ അത്രയും മൂല്യം കൊടുത്തിരുന്നു എന്നും പക്ഷേ തനിക്ക് ഒരു പ്രതിസന്ധി വന്നപ്പോള്‍ പിന്തുണയ്ക്കാനോ ആശ്വസിപ്പിക്കാനോ ആരും ഉണ്ടായില്ലെന്നും ദില്‍ഷ പറഞ്ഞിരുന്നു.
റോബിന്റെയും ബ്ലെസ്സ്‌ലിയുടേയും ഇടയില്‍ ഒരു പാവയെ പോലെ തന്നെയിട്ട് പലരും തട്ടി കളിക്കുക ആണെന്നാണ് ദില്‍ഷ പറഞ്ഞിരുന്നത്. മോശമായ ഒരുപാട് മെസേജുകളും ഡീഗ്രേഡിംഗും തനിക്ക് എതിരെ നടക്കുകയാണ് അതുകൊണ്ട് ഇനിയും സഹിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞാണ് അവര്‍ ഇരുവരുമായി തനിക്ക് ഇനി യാതൊരു ബന്ധവും ഉണ്ടാവില്ലെന്ന് ദില്‍ഷ പറഞ്ഞത്. ദില്‍ഷയുടെ തീരുമാനത്തെ അംഗീകരിച്ച് ദില്‍ഷയോട് എല്ലാ ഓര്‍മ്മകള്‍ക്കും നന്ദി അറിയിച്ച് റോബിനും എത്തിയിരുന്നു.
എന്നാല്‍ ഇതേ കുറിച്ച് ബ്ലെസ്സ്‌ലി പ്രതികരണം ഒന്നും നടത്തിയിരുന്നില്ല.. ഇതോടെയാണ് ബ്ലെസ്സ്‌ലി കഴിഞ്ഞ ദിവസം രാത്രി ലൈവില്‍ എത്തിയത്. എല്ലാ പ്രശ്‌നങ്ങളും താന്‍ കാണുന്നുണ്ട് എന്നാണ് ലൈവില്‍ വന്ന് ബ്ലെസ്സ്‌ലി പറഞ്ഞത്. ചില കാര്യങ്ങള്‍ എല്ലാം താനും അറിയുന്നും കാണുന്നുമുണ്ട്.. വിശദമായ ഉത്തരം ഞാന്‍ നല്‍കുന്നത് ആയിരിക്കും എന്നും താരം ലൈവില്‍ പറഞ്ഞു..
എല്ലാ വീഡിയോകളും കണ്ടിട്ട് താന്‍ അതില്‍ അഭിപ്രായം പറയാം എന്നാണ് ബ്ലെസ്സ്‌ലി പറഞ്ഞത്. എന്ത് തന്നെ ആയാലും തന്നെ സപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ആര്‍ക്കും ആരുടേയും മുന്നില്‍ തല കുനിക്കേണ്ടി വരില്ലെന്ന ഉറപ്പും താരം ആരാധകര്‍ക്ക് നല്‍കിയിരുന്നു.
അതേസമയം, ആരാധകരെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുക എന്നതാണ് ഇനി തന്റെ ലക്ഷ്യം എന്നും അതിന് വേണ്ടിയുള്ള പാട്ടുകളുടേയും മറ്റും തിരക്കിലാണെന്നും എല്ലാത്തിനുമുള്ള മറുപടിയുമായി താന്‍ എത്തുമെന്നും ബ്ലെസ്സ്‌ലി ആരാധകര്‍ക്ക് ഉറപ്പ് നല്‍കി.
തെന്നിന്ത്യയിലും, മലയാളത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ഹണി റോസ് ഇപ്പോൾ താരം തന്നെ കുറിച്ചുള്ള പരിഹാസങ്ങളോട് പ്രതികരിക്കുകയാണ്, മിക്ക…
മലയാളത്തിലെ യുവ നടന്മാരിൽ പ്രധാനി തന്നെയാണ് നടൻ ദുൽഖർ സൽമാൻ, ഇപ്പോൾ താരത്തെ കുറിച്ച് മാധ്യമപ്രവർത്തകനായ ചെയ്യാർ ബാലു പറഞ്ഞ…
നീരജ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുകയാണ് നടി ശ്രുതി രാമചന്ദ്രൻ, ഇപ്പോൾ താരം ചിത്രത്തെ കുറിച്ചും, ഭർത്താവിനെ കുറിച്ചും…