ഒരു 26 വയസ്സുകാരന്റെ പക്വത…! ബ്ലെസ്സ്‌ലിയുടെ ഓരോ വാക്കിനും കൈയ്യടിച്ച് സോഷ്യല്‍ മീഡിയ!!

ബിഗ് ബോസ് മലയാളം സീസണ്‍ ഫോര്‍ ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി മാറിയ ബ്ലെസ്സ്‌ലിയുടെ അഭിമുഖങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇത്രയും ആരാധകര്‍ തനിക്ക് ഉണ്ടെന്ന് അറിഞ്ഞിട്ടും അതിന്റെതായുള്ള തലക്കനമോ അഹങ്കാരമോ…

ബിഗ് ബോസ് മലയാളം സീസണ്‍ ഫോര്‍ ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി മാറിയ ബ്ലെസ്സ്‌ലിയുടെ അഭിമുഖങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇത്രയും ആരാധകര്‍ തനിക്ക് ഉണ്ടെന്ന് അറിഞ്ഞിട്ടും അതിന്റെതായുള്ള തലക്കനമോ അഹങ്കാരമോ ഇല്ലാതെയാണ് താരം അഭിമുഖങ്ങളില്‍ സംസാരിക്കുന്നത്. മാത്രമല്ല തന്നോടൊപ്പം ഉള്ള ഒരു മത്സാര്‍ത്ഥികളെ കുറിച്ച് മോശമായി സംസാരിക്കാനോ വിമര്‍ശനങ്ങള്‍ ഉയര്‍ത്താനോ താരം മുതിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ലക്ഷ്മിപ്രിയ ഷോയില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ ബ്ലെസ്സ്‌ലിയെ കുറിച്ച് വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു.. എന്നാല്‍ ഇതേ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം താരം വളരെ പക്വതയോടെയാണ് മറുപടി നല്‍കിയത്. ആരേയും മോശമാക്കി പറയാന്‍ ആഗ്രഹിക്കുന്നില്ല… എനിക്ക് അവരോടെല്ലാം പറയാനുള്ളത് ഞാന്‍ ബിഗ്ഗ് ബോസ്സ് വീട്ടില്‍ വെച്ച് തന്നെ പറഞ്ഞതാണ്. ഇനി അതേ കുറിച്ച് ഒന്നും പറയാനില്ല.. ഡോക്ടര്‍ റോബിന്‍ തന്നെ കുറിച്ച് പറഞ്ഞ പരാമര്‍ശങ്ങള്‍ക്കും താരത്തിന്റെ മറുപടി ഇതേ രീതിയില്‍ തന്നെ ആയിരുന്നു.

താന്‍ വീട്ടില്‍ എത്തിയതേ ഉള്ളൂ എന്നും എപ്പിസോഡുകള്‍ ഒന്നും കണ്ടിട്ടില്ലെന്നും അപ്പോള്‍ പിന്നെ എങ്ങനെയാണ് ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയുക എന്നും താരം ചോദിക്കുന്നു. എപ്പിസോഡുകള്‍ കണ്ട് ആദ്യം സ്വന്തം തെറ്റുകള്‍ മനസ്സിലാക്കി ഞാന്‍ സ്വയം തിരുത്തട്ടെ എന്നാണ് ബ്ലെസ്സ്‌ലി പറയുന്നത്. എപ്പിസോഡുകള്‍ കണ്ട ശേഷം അതിലെ നല്ല വശങ്ങള്‍ മാത്രം എടുത്ത് മുന്നോട്ട് ജീവിക്കാന്‍ ആണ് ആഗ്രഹിക്കുന്നത് എന്നും ബ്ലെസ്സ്‌ലി പറയുന്നു. ദില്‍ഷയോട് മറ്റൊരു ഉദ്ദേശത്തോടുകൂടി പെരുമാറിയിട്ടില്ല എന്നാല്‍ അത് തെറ്റായ രീതിയില്‍ പുറത്ത് വന്നത് കൊണ്ട് വിഷമം ഉണ്ട്.

ഷോയിലെ കാര്യങ്ങള്‍ അവിടെ കഴിഞ്ഞു.. ഇനി ആരുടെ ജീവിതത്തിലും ഇടപെടാന്‍ താല്‍പര്യം ഇല്ല. ഒരുപാട് നാളായി വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നു കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കണം അവരുടെ സങ്കടങ്ങള്‍ മാറ്റണം അതാണ് തനിക്കുള്ള ആദ്യ ലക്ഷ്യം എന്നും താരം പറയുന്നു. ബ്ലെസ്സ്‌ലിയുടെ ഈ വാക്കുകളെല്ലാം ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്…

മറ്റ് മത്സാര്‍ത്ഥികളുടെ അഭിമുഖത്തില്‍ വെച്ച് ബ്ലെസ്സ്‌ലിയുടെ അഭിമുഖത്തെ വ്യത്യസ്തമാക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഈ ചെറിയ പ്രായത്തിലും പക്വതയോടുള്ള താരത്തിന്റെ പെരുമാറ്റവും സംസാരവും മറ്റുള്ളവരും മാതൃകയാക്കണം എന്നും വീഡിയോയ്ക്ക് അടിയിലായി കമന്റുകള്‍ വരുന്നുണ്ട്.