ആ സങ്കടം ഇപ്പോഴും മാറിയിട്ടില്ല…! തുറന്ന് പറഞ്ഞ് ബ്ലെസ്സ്‌ലി

ബിഗ് ബോസ് സീസണ്‍ ഫോറിലൂടെ പ്രശസ്തി നേടിയ വ്യക്തിയാണ് മുഹമ്മദ് ഡിലിജെന്റ് ബ്ലെസ്സ്‌ലി. ഒരുപാട് ആരാധകരാണ് ഇപ്പോള്‍ ബ്ലെസ്സ്‌ലിക്ക് കേരളത്തിന് അകത്തും പുറത്തുമായി ഉള്ളത്. ഒരുപാട് പരിപാടികളും തന്റെ കരിയറും എല്ലാമായി തിരക്കിലാണ് താരം ഇപ്പോള്‍.. ആരാധകരില്‍ നിന്ന് സ്‌നേഹവും അംഗീകാരവും എല്ലാം ലഭിക്കുമ്പോഴും ഇപ്പോഴും തന്നെ അലട്ടുന്ന ഒരു വിഷമത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ബ്ലെസ്സ്‌ലി.

കഴിഞ്ഞ ദിവസം പങ്കെടുത്ത ഒരു പൊതുപരിപാടിയ്ക്ക് ശേഷവും ബ്ലെസ്സ്‌ലി ഇതേ കുറിച്ച് ഒരു ഓണ്‍ലൈന്‍ മീഡിയയോട് പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ സോഷ്യല്‍ മീഡിയ പേജ് വഴിയാണ് താരം തനിക്ക് ഇപ്പോഴും ഉള്ള ഒരു വിഷമത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്. ലാലേട്ടന് ഒപ്പം ഒരു ഫോട്ടോ എടുക്കാന്‍ പറ്റാത്തതിന്റെ വിഷമം ആണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഫിനാലെയില്‍ ലാലേട്ടന് ഒപ്പം ഒരു ഫോട്ടോ എടുക്കാന്‍ പറ്റാത്തതിന്റെ വിഷമം ഇപ്പോഴും മാറീട്ടില്ല.. കപ്പ് പോട്ടെ..

എന്നാണ് ബ്ലെസ്സ്‌ലി കുറിച്ചത്. ഇതോടൊപ്പം അദ്ദേഹത്തോട് സംസാരിക്കുന്ന ഒരു ക്യാന്‍ഡിഡ് ഫോട്ടോയും ബ്ലെസ്സ്‌ലി പങ്കുവെച്ചിട്ടുണ്ട്. ബിഗ് ബോസ് ഷോ കഴിഞ്ഞ് ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായി എന്നും എന്നാല്‍ ഇപ്പോഴും താന്‍ മിസ് ചെയ്യുന്ന ഏറ്റവും വലിയ കാര്യം വീക്ക് എന്‍ഡ് എപ്പിസോഡില്‍ ലാലേട്ടന്റെ വഴക്കാണ് എന്നും ബ്ലെസ്സ്‌ലി പറഞ്ഞിരുന്നു. അദ്ദേഹം വഴക്കു പറയുമ്പോള്‍ എന്നിലുള്ള തെറ്റ് മനസ്സിലാക്കി മുന്നോട്ട് പോകാന്‍ ഷോയില്‍ വെച്ച് സാധിച്ചിരുന്നു

Mohanlal

എന്ന് ബ്ലെസ്സ്‌ലി ഇതിന് മുന്‍പും പറഞ്ഞിട്ടുണ്ട്. ഫിനാലെയില്‍ ഒട്ടുമിക്ക താരങ്ങളും മോഹന്‍ലാലിന് ഒപ്പം ഫോട്ടോ എടുത്ത് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ അത് പങ്കുവെച്ചിരുന്നു.. എന്നാല്‍ അതിന് തനിക്ക് സാധിച്ചില്ലെന്നുള്ള വിഷമം ആണ് ഇപ്പോള്‍ ബ്ലെസ്സ്‌ലിക്കുള്ളത്.

Previous articleപ്രായമായ സ്ത്രീ മഴ കൊള്ളാതിരിക്കാന്‍ ഷര്‍ട്ട് ഊരി പിടിച്ച് യുവാവ്- വീഡിയോ വൈറല്‍
Next articleആരോടാണ് ആ പ്രണയം….? അനുശ്രീയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍!