ബിഗ് ബോസ് ചരിത്രത്തില്‍ ആരും ഇതുവരെ കാണാത്ത വരവേല്‍പ്പ് ഒരുക്കാന്‍ തയ്യാറായി ബ്ലെസ്സ്‌ലി ആര്‍മി!!

ബിഗ് ബോസ് വീട്ടില്‍ നൂറ് ദിനങ്ങള്‍ തികച്ച് ഫസ്റ്റ് റണ്ണര്‍ അപ്പ് വിജയി ആയി സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്ന മുഹമ്മദ് ഡിലിജെന്റ് ബ്ലെസ്സ്‌ലിക്ക് ആരാധകര്‍ ഒരുക്കുന്നത് ഒരു വ്യത്യസമായ വരവേല്‍പ്പ്. കഴിഞ്ഞ ദിവസങ്ങളിലായി ബിഗ്…

ബിഗ് ബോസ് വീട്ടില്‍ നൂറ് ദിനങ്ങള്‍ തികച്ച് ഫസ്റ്റ് റണ്ണര്‍ അപ്പ് വിജയി ആയി സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്ന മുഹമ്മദ് ഡിലിജെന്റ് ബ്ലെസ്സ്‌ലിക്ക് ആരാധകര്‍ ഒരുക്കുന്നത് ഒരു വ്യത്യസമായ വരവേല്‍പ്പ്. കഴിഞ്ഞ ദിവസങ്ങളിലായി ബിഗ് ബോസ് ഫിനാലെ കഴിഞ്ഞ് മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും കൊച്ചിയിലും തിരുവനന്തപുരത്തും എത്തിയ മത്സരാര്‍ത്ഥികളെ ആരാധകര്‍ വരവേറ്റ കാഴ്ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ആരാധകരുടെ ആര്‍പ്പും ആരവവും എല്ലാം പോലീസിനും ബുദ്ധിമുട്ട് ആകുന്ന രീതിയിലായിരുന്നു.

ഇപ്പോഴിതാ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു വരവേല്‍പ്പിന് തയ്യാറെടുക്കുകയാണ് ബെച്ചീക്ക ആര്‍മി. വളരെ അച്ചടക്കത്തോട് കൂടി ബ്ലെസ്സലിയെ വരവേല്‍ക്കാനാണ് ബ്ലെസ്സ്‌ലി ആര്‍മിയുടെ തീരുമാനം…വരവേല്‍പ്പിന് ആരാധകര്‍ പാലിക്കേണ്ട വിവരങ്ങളുടെ ഒരു പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ബ്ലെസ്സ്‌ലിയുടെ സഹോദരങ്ങളും ഈ പോസ്റ്റര്‍ തങ്ങളുട സോഷ്യല്‍ മീഡിയ പേജ് വഴി പങ്കുവെയ്ക്കുന്നുണ്ട്. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ശേഷമാണ് ബ്ലെസ്സ്‌ലി തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുക.

ബ്ലെസ്സ്‌ലിയെ സ്വീകരിക്കാന്‍ എത്തുന്ന ഫാന്‍സിനുള്ള മെസേജ് എന്ന് പറഞ്ഞാണ്.. പോസ്റ്റര്‍ വൈറലാകുന്നത്. യാത്രക്കാര്‍ക്കും പോലീസുകാര്‍ക്കും യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത രീതിയില്‍ ബ്ലെസ്സ്‌ലിയെ വരവേല്‍ക്കാനാണ് പോസ്റ്ററില്‍ കൊടുത്തിരിക്കുന്ന സന്ദേശം. ആരും എയര്‍പോര്‍ട്ടില്‍ വെച്ച് ഷൗട്ട് ചെയ്യാന്‍ പാടില്ല…പകരം പ്ലക്ക് കാര്‍ഡുകള്‍ ഉപയോഗിക്കാം..

പൊതു ജനങ്ങള്‍ക്കും പോലീസിനും യാതൊരു ബുദ്ധിമുട്ടും സൃഷ്ടിക്കാതെ വേണം ബ്ലെസ്സ്‌ലിയെ വരവേല്‍ക്കാന്‍.. അതിന് ശേഷം ശംഖുമുഖം ബീച്ചില്‍ ഒരു സപ്പോര്‍ട്ടേഴ്‌സ് സംഘമവും സംഘടിപ്പിച്ചിട്ടുണ്ട്. ഇത് വരെയുള്ള ഫാന്‍സ് കള്‍ച്ചറില്‍ നിന്ന് വ്യത്യസ്തമായി നാളേക്ക് ഒരു മെസേജ് കൊടുത്ത് എല്ലാവര്‍ക്കും ഹൃദ്യമായ രീതിയില്‍ നമുക്ക് ബ്ലെസ്സ്‌ലിയെ സ്വീകരിക്കാം എന്നാണ് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്. ഇത് മികച്ചൊരു തീരുമാനം എന്നാണ് സോഷ്യല്‍ മീഡിയയില്‍ എല്ലാവരും അഭിപ്രായപ്പെടുന്നത്.