ബിഗ് ബോസില്‍ 98 ദിവസം വരെ മോഹന്‍ലാലിനെയും സഹമത്സരാര്‍ഥികളെയുമല്ലാതെ വേറൊരു മനുഷ്യനെയും താന്‍ കണ്ടിട്ടില്ല!! റോബിന്റെ ആരോപണം തള്ളി ബ്ലെസ്ലി

ബിഗ് ബോസ് മലയാളം സീസണ്‍ 5 ഷോ പുരോഗമിക്കുകയാണ്. കഴിഞ്ഞയാഴ്ചയാണ് ഷോയിലേക്ക് അതിഥികളായി സീസണ്‍ 4 ലെ വൈറല്‍ താരം റോബിന്‍ രാധാകൃഷ്ണന്‍ എത്തിയത്. ഹോട്ടല്‍ ടാസ്‌കിലെ ഗസ്റ്റുകളായിട്ടാണ് റോബിനും സീസണ്‍ 3ലെ രജിത് കുമാറും ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. അതിന് പിന്നാലെ കഴിഞ്ഞ ദിവസം റോബിന്‍ ഷോയില്‍ നിന്നും പുറത്തായിരുന്നു.

റോബിന്‍ വീണ്ടും ബിഗ് ബോസിലെത്തിയപ്പോള്‍ ആരാധകര്‍ക്ക് ആവേശമായിരുന്നു. പക്ഷേ അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് ഇത്തവണയും താരത്തിന് പുറത്ത് പോവേണ്ടി വന്നത്.

പിന്നാലെയുള്ള റോബിന്റെ പ്രതികരണമാണ് സോഷ്യലിടത്ത് വൈറലായത്. 4 ബിഗ്‌ബോസ് ഒരു സ്‌ക്രിപ്റ്റഡ് ഷോ ആണെന്നും ഉടായിപ്പാണെന്നും എയര്‍പോര്‍ട്ടിലിറങ്ങിയ താരം പറഞ്ഞിരുന്നു.

അതേസമയം, റോബിന്റെ ആരോപണങ്ങള്‍ക്കെതിരെ മറുപടിയുമായി എത്തിയിരിക്കുകയാണ് ബിഗ്‌ബോസ് സീസണ്‍ 4ലെ മത്സരാര്‍ഥിയായിരുന്ന ബ്ലെസ്‌ലി. ബിഗ് ബോസ് ഷോയെ അനുകൂലിച്ചാണ് ബ്ലസ്ലി എത്തിയത്.
mohammed-blesslee-
ബിഗ്‌ബോസ് ഒരിക്കലും സ്‌ക്രിപ്റ്റഡ് ഷോ ആണെന്ന് തോന്നിയിട്ടില്ല. സത്യസന്ധമായി പറഞ്ഞാല്‍ ബിഗ്‌ബോസില്‍ കയറി 98ാമത്തെ ദിവസം വരെ മോഹന്‍ലാലിനെയും സഹമത്സരാര്‍ഥികളെയുമല്ലാതെ വേറൊരു മനുഷ്യനെയും താന്‍ കണ്ടിട്ടില്ല. ടാസ്‌കുകളില്ലാതെ എഴുതാന്‍ പോലും അനുവാദമില്ലായിരുന്നു. മറ്റൊരു വിധത്തിലുള്ള സഹായമോ നിര്‍ദ്ദേശമോ കിട്ടിയിട്ടില്ലെന്നും ബ്ലെസ്ലി വ്യക്തമാക്കി.

ആളുകളെ എന്റര്‍ടെയ്ന്‍ ചെയ്യിക്കാനും മാനുപ്പുലേറ്റ് ചെയ്യാനും ബിഗ് ബോസ് വീഡിയോ എഡിറ്റ് ചെയ്യും, പക്ഷേ ഷോ ഒരിക്കലും എഡിറ്റഡ് അല്ലെന്നും ബ്ലെസ്ലി പറഞ്ഞു. സ്‌ക്രിപ്റ്റഡ് ആണെന്ന് പറയുന്ന മണ്ടന്മാര്‍ സ്വന്തം ഇമേജ് രക്ഷിക്കാനാണ് നോക്കുന്നത്. താന്‍ ആരെയും ഫൂള്‍ ആക്കാന്‍ നിന്നിട്ടില്ലെന്നും ബ്ലെസ്ലി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

Previous articleജൂഡേ..പ്രളയം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമേ ആയിട്ടുള്ളൂ..മലയാളി ഒന്നും മറന്നിട്ടില്ല!! അരാഷട്രീയ- മത പ്രൊപ്പഗാന്‍ഡ ഉപയോഗിച്ച് വികൃതമാക്കിയ സിനിമ
Next articleഭഗവാന്റെ ചീവോതി വിളക്ക് കട്ട കളളന്റെ കഥയാ അറിയേണ്ടത്!!! അജയന്റെ രണ്ടാം മോഷണം ടീസര്‍ എത്തി