Film News

അപ്പന്റെ മരണ ക്രിയകൾക്ക് പണം ആവശ്യമായി വന്നപ്പോൾ ഞാൻ ആ പ്രമുഖ നടനോട് പണം കടം ചോദിച്ചു എന്നാൽ അയാൾ തന്നില്ല !!

മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബൻ തന്റെ പിതാവിന്റെ മരണ സമയത്ത് നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയൽ ശ്രദ്ധ നേടുന്നത്. വളരെ സോഫ്റ്റ് ആയിട്ടുള്ള ഒരു വ്യക്തിയാണ് കുഞ്ചാക്കോ അതിനു കാരണം തന്റെ അപ്പൻ ആണെന്ന് കുഞ്ചാക്കോ വ്യ്കതമാക്കിയിട്ടുണ്ട്. അപ്പനെ പറ്റിയുള്ള കുഞ്ചാക്കോയുടെ വാക്കുകൾ ഇങ്ങനെ.

അദ്ദേഹം ഒരു ബിസിനസുകാരന്‍ ആയിരുന്നു. പക്ഷെ ബിസിനസ്കാരന്‍ എന്നതിലുപരി അദ്ദേഹം സൗഹൃദത്തിനു ഒരുപാട് പ്രാധാന്യം നല്‍കിയ വ്യക്തിയായിരുന്നു. അമ്മയുടെ സ്വര്‍ണമെടുത്തു കൂട്ടുകാരനെ സഹായിക്കാന്‍ പോയ അപ്പനെ താന്‍ കണ്ടിട്ടുണ്ട്. കാശ് തരാതെ പോയ സുഹൃത്തിനെ ബുദ്ധിമുട്ടിക്കാനോ വഴക്ക് കൂടാനോ ഒന്നും അപ്പന്‍ പോയിട്ടില്ല അപ്പന്‍ മരിച്ച സമയം സാമ്ബത്തികമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

അപ്പന്റെ മരണവാര്‍ത്ത പത്രത്തില്‍ കൊടുക്കാന്‍ പോലും അന്ന് തന്റെ കൈയില്‍ കാശില്ലാത്ത അവസ്ഥയായിരുന്നു. താന്‍ അന്ന് മലയാള സിനിമയിലെ ഒരു പ്രമുഖ നടനോട് കുറച്ചു പണം കടം ചോദിച്ചു. പക്ഷെ അത് തന്നില്ല. പില്‍കാലത്ത് അയാള്‍ എന്നോട് കടം ചോദിച്ചിട്ടുണ്ട്. ഞാനത് നല്‍കുകയും ചെയ്തു. പ്രതികാരം ചെയ്യാന്‍ വേദനിപ്പിക്കേണ്ട കാര്യമില്ലെന്ന് അപ്പനാണ് പഠിപ്പിച്ചതെന്നും താരം പറയുന്നു.

 

Trending

To Top
Don`t copy text!