ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിനു ശേഷം നിരവധി ഞെട്ടിപ്പിക്കുന്ന വാർത്തകൾ ആണ് ബോളിവുഡ് സിനിമ ലകത്ത് നിന്ന് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മാസങ്ങളായി നടന്നു വരുന്ന അന്വേഷണത്തിൽ കൂടി നാര്‍ക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോയ്ക്ക് നിരവതി പ്രമുഖരെ കുറിച്ചുള്ള തെളിവുകൾ ആണ് ഇതിനോടകം ലഭിച്ചത്. ഇതിൽ കുറച്ച് പേരെ നാര്‍ക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ കേസിൽ നാര്‍ക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ അന്വേഷണം കൂടുതൽ കാര്യക്ഷമം ആക്കിയിരിക്കുകയാണ്.
ഈ കേസുമായി ബന്ധപ്പെട്ട് പ്രമുഖ സംവിധായകൻ കരൺ ജോഹറിന് ഏജൻസി നോട്ടീസ് അയച്ചു എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വരുന്നത്. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ വീട്ടിൽ ബോളിവുഡിലെ പല താരങ്ങളും പങ്കെടുത്ത ഒരു പാർട്ടി നടന്നിരുന്നു. ഈ പാർട്ടിയിൽ ലഹരി ഉപയോഗം നടന്നുവെന്ന തെളിവ് ലഭിച്ചതിനാലാണ് ഇതിനു വിശദീകരണം ആവിശ്യപ്പെട്ട് കരൺ ജോഹറിന് നാര്‍ക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ ഇപ്പോൾ കത്ത് അയച്ചിരിക്കുന്നത്.
ബോളിവുഡ് സൂപ്പർ താരങ്ങൾ ആയ ദീപിക പദുകോൺ, രണ്‍ബീർ കപൂർ, ഷാഹിദ് കപൂർ, മലൈക അറോറ, വരുൺ ധവാൻ, വിക്കി കൗശൽ തുടങ്ങി പ്രമുഖ താരങ്ങൾ ആണ് അന്ന് പാർട്ടിയിൽ പങ്കെടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരക്കുന്നത്. പാർട്ടിയിൽ ലഹരി ഉപയോഗം നടക്കുന്നതിന്റെ തെളിവുകളും വിഡിയോയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. പരാതിയും ലഭിച്ചതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർ സംവിധായകന് കത്ത് അയച്ചത്.
കരൺ ജോഹറിന് നോട്ടീസ് അയച്ചെന്ന വിവരം ഒരു എൻസിബി ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് കരൺ ജോഹർ എന്നാണ് ഹാജരാകുന്നത് എന്ന് ഇത് വരെ അറിയാൻ കഴിഞ്ഞിട്ടില്ല. എന്തായാലും ഈ വീഡിയോ കണ്ടു ഞെട്ടി ഇരിക്കുകയാണ് ഇവരുടെ ആരാധകർ. വീഡിയോ കാണാം
കടപ്പാട്: Bollywood Exclusive
