അങ്കത്തട്ട് ബോളിവുഡിലേക്ക് മാറ്റിപ്പിടിച്ച് രാജുവേട്ടന്‍..!! ആരാധകര്‍ക്ക് ഇത് അഭിമാന നിമിഷം!

ഒരു നടന്‍ എന്ന ലേബലില്‍ മാത്രം ഒതുക്കാന്‍ പറ്റിയ പ്രതിഭയല്ല താന്‍ എന്ന് മലയാള സിനിമയ്ക്ക് കാട്ടിക്കൊടുത്ത നടനാണ് പൃഥ്വിരാജ്. നായകനായി വന്ന് പിന്നീട് ഗായകന്‍, സംവിധായകന്‍, ചലച്ചിത്ര നിര്‍മ്മാതാവ് എന്ന് തുടങ്ങി കൈവെച്ച മേഖലകളില്‍ എല്ലാം വിജയം മാത്രം നേടി ശീലച്ച മലയാളിത്തിന്റെ പ്രിയപ്പെട്ട അഹങ്കാരി ഇപ്പോഴിതാ പുതിയൊരു സന്തോഷ വാര്‍ത്തയുമായാണ് തന്റെ ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. തന്റെ അങ്കത്തട്ട് ഒന്ന് ബോളിവുഡിലേക്ക് മാറ്റിപ്പിടിക്കാന്‍ പോവുകയാണ് പൃഥ്വിരാജ്.

മലയാളത്തില്‍ ബോക്‌സ് ഓഫീസ് വിജയം നേടിയ 2019 ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സി’ന്റെ ഹിന്ദി റീമേക്കായ ‘സെല്‍ഫി’ എന്ന ചിത്രത്തിന് വേണ്ടി ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്‌ക്കൊപ്പം പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് നിര്‍മ്മാണ പങ്കാളിത്തമുള്ള ആദ്യ ബോളിവുഡ് ചിത്രമാണിത്. ഈ സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ താരം പുറത്ത് വട്ടിരിക്കുന്നത്. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘സെല്‍ഫി.

‘നിങ്ങളുടെ ഏറ്റവും മികച്ച പുഞ്ചിരി പുറത്തെടുക്കു, കാരണം സെല്‍ഫി ഉടന്‍ ചിത്രീകരണം ആരംഭിക്കും. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയും അഭിനേതാക്കള്‍, രാജ് മേത്ത സംവിധാനം. ഹിന്ദി സിനിമയുടെ ലോകത്തേക്ക് പൃഥ്വിരാജ് പ്രൊഡക്ഷന്‍ ചുവടുവെക്കുന്നതില്‍ അഭിമാനം, മാജിക് ഫ്രെയിംസ്, ധര്‍മ്മ പ്രൊഡക്ഷന്‍സ്, കേപ് ഓഫ് ഗുഡ് ഫിലിം എന്നിവയുടെ സഹകരണത്തോടെയാണ് ഞങ്ങളുടെ ആദ്യ ഹിന്ദി പ്രൊഡക്ഷനായ സെല്‍ഫി നിര്‍മ്മിക്കുന്നത്,” എന്ന് ചിത്രത്തിന്റെ അറിയിപ്പായി, പൃഥ്വിരാജ് തന്റെ സമൂഹമാധ്യമത്തില്‍ കുറിച്ചു. ആരാധകരും സഹപ്രവര്‍ത്തകരും എല്ലാം ആശംസകള്‍ നേര്‍ന്ന് എത്തുകയാണ് ഇപ്പോള്‍.

Aswathy