ഭാര്യയുടെ ദേഹത്തു കൂടി കാര്‍ കയറ്റി നിര്‍മ്മാതാവ്; സിസിടിവി ദൃശ്യം പുറത്ത്

ഭാര്യയുടെ പരാതിയില്‍ നിര്‍മ്മാതാവ് കമല്‍ കിഷോര്‍ മിശ്രയ്ക്കെതിരെ അംബോലി പോലീസ് കേസെടുത്തു. ഒക്ടോബര്‍ 18 ന് മിശ്ര കാര്‍ ഇടിച്ചിട്ടെന്നാണ് ഭാര്യയുടെ മൊഴി. സംഭവത്തില്‍ യുവതിയുടെ കാലുകള്‍ക്കും തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. ഒക്ടോബര്‍ 18…

ഭാര്യയുടെ പരാതിയില്‍ നിര്‍മ്മാതാവ് കമല്‍ കിഷോര്‍ മിശ്രയ്ക്കെതിരെ അംബോലി പോലീസ് കേസെടുത്തു. ഒക്ടോബര്‍ 18 ന് മിശ്ര കാര്‍ ഇടിച്ചിട്ടെന്നാണ് ഭാര്യയുടെ മൊഴി. സംഭവത്തില്‍ യുവതിയുടെ കാലുകള്‍ക്കും തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. ഒക്ടോബര്‍ 18 ന് അന്ധേരിയിലെ (പടിഞ്ഞാറ്) സബര്‍ബന്‍ കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയിലാണ് സംഭവം.

അംബോലി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി പ്രകാരം മിശ്രയുടെ ഭാര്യ ഭര്‍ത്താവിനെ അന്വേഷിച്ച് ഇറങ്ങിയപ്പോള്‍ കാറില്‍ മറ്റൊരു സ്ത്രീയുമൊത്ത് ഇദ്ദേഹത്തെ കണ്ടെത്തി. ചോദ്യം ചെയ്തതോടെ ഇയാള്‍ അവളുടെ മുകളിലൂടെ കാര്‍ ഓടിച്ച് സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു, അതിനിടയില്‍ ഭാര്യയ്ക്ക് പരിക്കേറ്റു. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്, അവിടെ കാറിടിച്ച് ഭാര്യ നിലത്ത് വീഴുന്നത് കാണാം.

പരാതിയുടെ അടിസ്ഥാനത്തില്‍ മിശ്രയ്ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 279 (അശ്രദ്ധമായ ഡ്രൈവിംഗ്), 337 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തിയിലൂടെ മുറിവേല്‍പ്പിക്കുക) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം അംബോലി പോലീസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

‘ദേഹതി ഡിസ്‌കോ’ എന്ന ഹിന്ദി ചിത്രത്തിന്റെ നിര്‍മ്മാതാവാണ് മിശ്ര.