ബൊമ്മിയിലേക്ക് എത്തിയത് ഒരുപാട് കഷ്ട്ടപാട് സഹിച്ച്, മേക്കിങ് വീഡിയോ പുറത്ത്!

വളരെ മികച്ച അഭിപ്രായത്തോട് മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് സൂര്യ നായകനായി എത്തിയ സൂരറൈ പോട്ര്. മലയാളികളുടെ അഭിമാനമായ അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികാവേഷത്തിൽ എത്തിയത്. ബൊമ്മി എന്ന അപർണയുടെ കഥാപാത്രം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക…

Bommy-Making-Video

വളരെ മികച്ച അഭിപ്രായത്തോട് മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് സൂര്യ നായകനായി എത്തിയ സൂരറൈ പോട്ര്. മലയാളികളുടെ അഭിമാനമായ അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികാവേഷത്തിൽ എത്തിയത്. ബൊമ്മി എന്ന അപർണയുടെ കഥാപാത്രം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് അപർണ്ണയ്ക്ക് മികച്ച പ്രശംസകൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അപർണയുടെ കഴിവിനെയും അഭിനയത്തിനെയും പ്രശംസിച്ചുകൊണ്ട് നിരവധി താരങ്ങളും എത്തിയിരുന്നു. ‘എങ്ങനെയാണ് ഇത് പോലെ ഒരു നായികയെ കണ്ടെത്തിയത്? ശരിക്കും അസാമാന്യ അഭിനയം’ എന്നാണ് ചിത്രം കണ്ടിട്ട് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വിജയ് ദേവരകൊണ്ട തന്റെ ട്വിറ്ററിൽ ട്വിറ്റ് ചെയ്തത്.
ഇപ്പോഴിതാ ആമസോൺ പ്രൈം അപർണ ബൊമ്മിയായി മാറിയതിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ്. വീഡിയോ കണ്ട ശേഷം ഓരോ മലയാളിയ്ക്കും അഭിമാനം തന്നെയാണ് അപർണ എന്ന നേടിയെന്നാണ് മലയാള പ്രേക്ഷകർ പറയുന്നത്.
വീഡിയോ കാണാം

ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരുന്നപ്പോഴുള്ള അനുഭവങ്ങളും അപർണ അഭിമുഖത്തിൽ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു.  അപർണ്ണ പറയുന്നത് ഇങ്ങനെ,  എന്റെ സ്വഭാവത്തില്‍ നിന്നും തികച്ചും വിഭിന്നമായ ഒരാളാണ് ബൊമ്മി. മധുരയിലെ ഒരു ​ഗ്രാമീണ പെണ്‍കുട്ടി. പക്ഷേ, അവള്‍ ചെയ്യുന്നതെല്ലാം ഭാവി ലക്ഷ്യമിട്ടാണ്. ഇതുവരെ ഞാന്‍ അഭിനയിച്ച മറ്റ് കഥാപാത്രങ്ങളില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമാണ് എന്നാണ് അപർണ പറയുന്നത്. ഷൂട്ടിങ്ങിനു കുറച്ച് നാൾ മുൻപേ തന്നെ ഞാൻ മധുരയിൽ എത്തിച്ചേർന്നു, അവിടുത്തെ രീതികൾ ഞാൻ പഠിക്കാൻ ശ്രമിച്ചു. അവിടെയുള്ള സ്ത്രീകളെ ഒക്കെ ഞാൻ പരിചയപ്പെട്ടു, അവർക്ക് അവരുടെ ഇഷ്ടങ്ങൾ ചെയ്യാനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ട്.
മലയാളത്തിന്റെ മുൻനിര നായികമാരിൽ ഒരാളാണ് അപർണ ബാലമുരളി, ഒരുപിടി നല്ല സിനിമകൾ താരം ഇതിനോടകം ചെയ്തു കഴിഞ്ഞു,താരം ചെയ്ത കഥാപാത്രങ്ങൾ എല്ലാം തന്നെ വളരെ വേറിട്ട തരത്തിൽ ആയിരുന്നു, മിക്കതും വളരെ ശ്കതമായ കഥാപാത്രങ്ങൾ തന്നെ ആയിരുന്നു. മലയാളത്തിൽ തുടക്കം കുറിച്ച അപർണ ഇപ്പോൾ തമിഴിലേക്കും കാലെടുത്തു വെച്ചിരിക്കുയാണ്, ആദ്യ ചിത്രത്തിൽ കൂടി തന്നെ വളരെ മികച്ച പ്രതികരണമാണ് അപർണക്ക് ലഭിച്ചിരിക്കുന്നത്.