News
ബോർഡർ റോഡ്സ് ഓർഗനൈസേഷൻ 2019-മൾട്ടി സ്കിൽഡ് വർക്കർ നിയമനത്തിനായി ഏറ്റവും പുതിയ അറിയിപ്പ് നൽകി

ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിലും സൗഹൃദ അയൽ രാജ്യങ്ങളിലും റോഡ് ശൃംഖല വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ബോർഡർ റോഡ്സ് എഞ്ചിനീയറിംഗ് സർവീസിലെ ഉദ്യോഗസ്ഥരും ജനറൽ റിസർവ് എഞ്ചിനീയർ ഫോഴ്സിലെ ഉദ്യോഗസ്ഥരും ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ രക്ഷാകർതൃ കേഡറായി മാറുന്നു..ബോർഡർ റോഡ്സ് ഓർഗനൈസേഷൻ റിക്രൂട്ട്മെന്റിനായി ഏറ്റവും പുതിയ വിജ്ഞാപനം 2019 പുറത്തിറക്കി. എൽഡിസി, സ്റ്റെനോ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അറ്റാച്ചുചെയ്ത അപേക്ഷാ ഫോർമാറ്റ് അനുസരിച്ച് 2019 നവംബർ 26 ന് മുമ്പായി BRO ജോലികൾ 2019 ലെ തൊഴിൽ അപേക്ഷകൾ സ്വീകരിക്കും
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓർമ്മിക്കേണ്ട പോയിൻറുകൾ : – 26 നവംബർ 2019
ഓർഗനൈസേഷൻ :ഗവൺമെൻറ് ഓഫ് ഇന്ത്യ
ഡിപ്പാർട്ട്മെൻറ്:ബോർഡർ റോഡ്സ് വിംഗ്
സ്ഥാനം:ഇന്ത്യ
അവസാന തീയതി
26 നവംബർ 2019 ഒഴിവുകളുടെ
വിശദാംശങ്ങൾ
മൾട്ടി-സ്കിൽഡ് വർക്കർ
ക്വാളിഫിക്കേഷൻ
മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യമായത്;
ബോർഡർ റോഡ്സ് ഓർഗനൈസേഷൻ നടത്തുന്ന ട്രേഡിൽ പ്രാവീണ്യം പരീക്ഷയിൽ യോഗ്യത നേടിയിരിക്കണം.
ബോർഡർ റോഡ്സ് ഓർഗനൈസേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ശാരീരിക പരിശോധനകൾക്ക് യോഗ്യത നേടണം.
അപേക്ഷിക്കേണ്ട വിധം
യോഗ്യതയുള്ളവർ 2019 നവംബർ 26-നോ അതിനുമുമ്പോ താഴെപ്പറയുന്ന വിലാസത്തിലേക്ക് അപേക്ഷ സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു
വിലാസം
കമാന്റന്റ്, ഗ്രെഫ് സെന്റർ, ദിഘി ക്യാംപ്, പൂനെ – 411 ൦൧൫
താഴെ ഇവിടെ ക്ലിക്ക് …..
അപേക്ഷാ ഫോം
ഔദ്യോഗിക വെബ്സൈറ്റ്
അറിയിപ്പ് : http://www.bro.gov.in/
News
മകന്റെ ഒന്നാം ജന്മദിനം ആഘോഷിച്ച് അഖിൽ മടങ്ങിയത് മരണത്തിലേക്ക്, ഹൃദയം തകർന്ന് കുടുംബവും നാട്ടുകാരും

മകന്റെ ഒന്നാം ജന്മദിനവും, ഓണവും ആഘോഷിച്ച് അഖില്‍ മടങ്ങിയത് മരണത്തിലേയ്ക്ക്; കണ്ണീരോടെ കുടുംബവും നാടും. ഇത് കുടുംബത്തെയും നാടിനെയും ഒരുപോലെ സങ്കട കടലിലാഴ്ത്തി, സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണാണ് കാട്ടാക്കട പൂവച്ചല്‍ കുഴയ്ക്കാട് സ്വദേശി അഖില്‍ മരണപ്പെട്ടത്, കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനായിരുന്നു അഖിലിന്റെ മകൻ ദേവരാതിന്റെ ഒന്നാം പിറന്നാൾ. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഒത്തുചേര്‍ന്ന ആഘോഷത്തിന്റെ ആ അവധിക്കാലത്തിനുശേഷം 23-നായിരുന്നു അഖില്‍ സിയാച്ചിനിലേയ്ക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസവും അഖില്‍ ഭാര്യയെയും മാതാപിതാക്കളെയും ഫോണില്‍ വിളിച്ചിരുന്നു. 200 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുന്നതായും, കടുത്ത തണുപ്പാണെന്നും പറഞ്ഞു. ശേഷം യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പിന്നീട് എത്തിയത് കണ്ണീര് വാര്‍ത്തയായിരുന്നു.
11 വര്‍ഷമായി സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുകയാണ് അഖില്‍. സൈന്യത്തില്‍ നായിക് പദവിയില്‍ മെഡിക്കല്‍ അസിസ്റ്റന്റ് ആയിരുന്നു. ഭാര്യ ഗീതു കാട്ടാക്കട തോട്ടമ്ബറ സ്വദേശിയാണ്. അഖിലിന്റെ അച്ഛന്
സുദര്ശനകുമാര് കൂലിപ്പണിക്കാരനാണ്. അമ്മ സതികുമാരി വീട്ടമ്മയും. ബുദ്ധിമുട്ടികളെ തള്ളി മാറ്റി പഠിച്ച് ഒരാള്‍ സൈനികസേവനം തെരഞ്ഞെടുത്തപ്പോള്‍ സഹോദരന് അക്ഷയ് കേരള പോലീസില്‍ സിവില്‍ പോലീസ് ഓഫീസറായി തിരുവനന്തപുരം നന്ദാവനം എആര്‍ ക്യാമ്ബില്‍ ജോലിചെയ്യുകയാണ്.
എല്ലാവര്ക്കും നല്ലതുമാത്രം പറയാനുള്ള ചെറുപ്പക്കാരന്റെ അകാലവിയോഗം നാടിനെ ഒന്നടങ്കമാണ് ദുഃഖത്തിലാഴ്ത്തിയത്. ഡിസംബര്‍ മൂന്നിന് സിയാച്ചിനിലെ ടാങ്ധര്‍ സെക്ടറിലും, ഗുറെഷ് സെക്ടറിലുമായി
ഉണ്ടായ രണ്ട് അപകടങ്ങളില്‍ ഒന്നിലാണ് അഖിലിന് ജീവഹാനിയുണ്ടായതെന്നാണ് വിവരം. രണ്ടിടങ്ങളിലുമായി നാലുപേരുടെ ജീവനാണ് പൊലിഞ്ഞത്.
ശ്രീനഗര്‍ സൈനിക ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാത്രി പത്തോടെ തിരുവനന്തപുരത്ത് എത്തിക്കും. പാങ്ങോട് മിലിട്ടറി സ്റ്റേഷനില്‍ പൊതുദര്‍ശനത്തിനുശേഷം വെള്ളിയാഴ്ച രാവിലെ 7.30-ന് പാങ്ങോട് നിന്നും തിരിച്ച് കാട്ടാക്കട പൂവച്ചല്‍ കുഴയ്ക്കാട് ഗവ. സ്കൂളില്‍ പൊതുദര്‍ശനത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്കരിക്കും.
News
ആറുകോടിയുടെ ലോട്ടറിയടിച്ച രത്നാകരന് പിള്ളയ്ക്ക് വീണ്ടുമൊരു ബംബര്‍ കൂടി, ലഭിച്ചത് പുരയിടത്തിൽ നിന്നും ഒരു നിധി ശേഖരം

കിളിമാനൂര്‍ കീഴ്പേരൂര്‍ തിരുപാല്‍ക്കടല്‍ക്ഷേത്രത്തിനു സമീപത്തെ പുരയിടത്തില്‍ കൃഷി ആവശ്യത്തിനായി മണ്ണിളക്കുന്നതിനിടെ കര്ഷകന് പുരാതന നാണയങ്ങളടങ്ങിയ കുടം ലഭിച്ചു. നാണയം പുരാവസ്തു വകുപ്പിനു കൈമാറി.തിരുവിതാംകൂറില്‍ പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങളാണിതെന്ന് പുരാവസ്തു വകുപ്പ് ആര്‍ട്ടിസ്റ്റ് സൂപ്രണ്ട് ആര് രാജേഷ് കുമാര്‍ പറഞ്ഞു. നഗരൂര്‍ പഞ്ചായത്ത് മുന്‍ അംഗവും വെള്ളല്ലൂര്‍ രാജേഷ് ഭവനില്‍ ബി രത്നാകരന്
പിള്ളയുടെ പുരയിടത്തില്‍നിന്നാണ് ചൊവ്വാഴ്ച രാവിലെ മണ്ണിളക്കുന്നതിനിടയില്‍ തൊഴിലാളികള്‍ കുടം കണ്ടെത്തിയത്. രത്നാകരന്‍പിള്ള വിവരം കിളിമാനൂര്‍ പോലീസിലും പുരാവസ്തു വകുപ്പിലും അറിയിച്ചു.
20.4 കിലോഗ്രാം തൂക്കം വരുന്ന 2600 നാണയങ്ങള്‍ കുടത്തിലുണ്ടായിരുന്നു. തിരുവിതാംകൂര്‍ രാജാക്കന്മാരായിരുന്ന ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ, റീജന്റ് മഹാറാണി സേതുലക്ഷ്മിഭായി, ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ എന്നിവരുടെ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന 1885 മുതലുള്ള നാല് കാശ്, എട്ട് കാശ്, ഒരു ചക്രം എന്നിങ്ങനെയുള്ളതാണ് കണ്ടെത്തിയതില്‍ വ്യക്തമായി അറിയാന്‍ കഴിയുന്ന നാണയങ്ങള്‍.
എന്നാല്‍, നാണയത്തിലെ ക്ലാവ് നീക്കം ചെയ്താല്‍ മാത്രമേ പഴക്കം, മൂല്യം എന്നിവയെന്ന സംബന്ധിച്ച് കൂടുതല്‍ വ്യക്തമാവുകയുള്ളുവെന്ന് പുരാവസ്തു വകുപ്പ് റിസര്‍ച്ച് അസിസ്റ്റന്റ് ആതിര പിള്ള പറഞ്ഞു. കുടം ലഭിച്ച ഭൂമിയുടെ ഉടമ ബി രത്നാകര പിള്ളയ്ക്ക് 2018ലെ കേരള ലോട്ടറിയുടെ ക്രിസ്മസ് – ന്യൂ ഇയര്‍ ബംബര്‍ നറുക്കെടുപ്പില്‍ ഒന്നാംസമ്മാനമായ ആറു കോടിലഭിച്ചിട്ടുണ്ട്. നിധിശേഖരത്തിന്റെ മൂല്യം കണക്കാക്കി നിശ്ചിത തുക രത്നാകരപിള്ളയ്ക്ക് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
News
സംസ്ഥാനത്ത് സപ്ലൈകോ ഉൽപ്പങ്ങളുടെ വില വർധിപ്പിച്ചു, വർധിപ്പിച്ച വില ഇങ്ങനെ

സംസ്ഥാനത്ത് സപ്ലൈകോ ഉത്പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചു . സബ്സിഡിയില്ലാത്ത ഉഴുന്ന് 33 രൂപയ്ക്കും സബ്സിഡി ഉഴുന്നിന് ആറു രൂപയുമാണ് കൂട്ടിയത്. ചെറുപയറിന് 11 രൂപയും വര്‍ധിപ്പിച്ചു. കടല , ചെറുപയര്‍ തുടങ്ങിയവ ഇനിമുതല്‍ അരക്കിലോ മാത്രമേ കിട്ടുകയുള്ളൂവെന്നും സപ്ലൈകോ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.
സാധനങ്ങള്‍ കിട്ടാതായതോടെയാണ് സബ്സിഡി ഉല്പന്നങ്ങള്ക്ക് വില വര്‍ധിപ്പിക്കുകയും അളവ് കുറയ്ക്കുകയും ചെയ്തിരിക്കുന്നതെന്ന് സപ്ലൈകോ അറിയിച്ചു. അതേസമയം, സപ്ലൈകോകളില്‍
അവശ്യസാധനങ്ങളില്ലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ സപ്ലൈകോകളിലാണ് സാധനങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെട്ടിരിക്കുന്നത്. അവശ്യ വസ്തുക്കളായ അരി, പഞ്ചസാര, മുളക്, ഉഴുന്ന് എന്നിവയ്ക്കാണ് പലയിടങ്ങളിലും ക്ഷാമം അനുഭവപ്പെടുന്നത്. ഇതാണ് അവശ്യവസ്തുക്കളുടെ വില വര്ധിപ്പിക്കാനിടയായത്. സംസ്ഥാനത്തെ അവശ്യവസ്തുക്കളുടെ സംഭരണ കേന്ദ്രമായ സപ്ലൈക്കോയില്‍ ആവശ്യസാധനങ്ങള്‍ കിട്ടാനില്ലെന്ന് റിപ്പോര്ട്ട്വന്നതിനു പിന്നാലെയാണ് സാധനങ്ങളുടെ വില വർധന നടന്നത്. വില വര്‍ധനയോടൊപ്പം നല്‍കിയിരുന്ന വസ്തുക്കളുടെ അളവിലും വലിയ വ്യത്യാസമുണ്ട്.
സബ്സിഡിയില്ലാത്ത ഉഴുന്നിന് 33 രൂപയാണ്. സബ്സിഡി ഉള്ള ഉഴുന്നിന് ആറ് രൂപയാണ് കൂട്ടിയത്. ചെറുപയറിന് 11 രൂപയാണ് കൂട്ടിയത്. ഇതിന് പുറമെ, കടല, ചെറുപയര്‍ തുടങ്ങിയവ ഇനിമുതല്‍ അരക്കിലോ മാത്രമേ നല്‍കുകയുള്ളൂ എന്ന് സപ്ലൈക്കോ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.
സബ്സിഡി സാധനങ്ങള്‍ വാങ്ങാന്‍ സപ്ലൈകോ ഈ മാസം കരാര്‍ നല്‍കാത്തതാണു സാധനങ്ങള്‍ ആവശ്യത്തിനു ലഭിക്കാത്തതിനു കാരണം. സബ്സിഡി സാധനങ്ങള്‍ വിതരണം ചെയ്തതിന്റെ പേരില്‍ സംസ്ഥാനത്തെ വിവിധ ഏജന്‍സികള്‍ക്കു ലക്ഷങ്ങള്‍ സപ്ലൈകോ നല്‍കാനുണ്ട്. ഇതേ തുടര്‍ന്നാണു കഴിഞ്ഞ
ണ്ടാഴ്ചയിലേറെയായി സപ്ലൈകോ ഔട്ട് ലൈറ്റുകളിലേയ്ക്കുള്ള അവശ്യ സാധനങ്ങളുടെ വിതരണം പൂര്‍ണമായും നിലച്ചിരിക്കുന്നത്. ഇ- ടെന്‍ഡര്‍ വഴി സബ്സിഡി സാധനങ്ങള്‍ തിരുവനന്തപുരത്തു വാങ്ങിയ ശേഷം റീജിയണല്‍ ഓഫിസുകളിലേയ്ക്ക് അയച്ചു നല്കുകയാണു പതിവ്. കോട്ടയത്തെ റീജിയണല്‍ ഓഫിസില്‍ നിന്നാണ് ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലേയ്ക്കു വിതരണം ചെയ്യുന്നത്.
കോട്ടയം റീജിയണില്‍ നിന്നും പന്ത്രണ്ട് ഡിപ്പോകളിലേയ്ക്കാണു സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. എന്നാല്‍, ഈ ഡിപ്പോകളില്‍ ഒന്നില്‍ പോലും അവശ്യ സാധനങ്ങള്‍ ഇല്ലെന്നാണു ജനങ്ങളുടെ പരാതി. അരി, പഞ്ചസാര, ചെറുപയര്‍, ഉഴുന്ന്, പരിപ്പ്, വെളിച്ചെണ്ണ, വന്‍പയര്‍, മുളക് എന്നിവ അടക്കമുള്ള 13 ഇനങ്ങള്‍ക്കാണു നിലവില്‍ സബ്സിഡി നല്‍കുന്നത്. റേഷന്‍ കാര്‍ഡുമായി എത്തുന്ന സാധരണക്കാര്‍ക്ക് ഏറെ ആശ്വാസമായിരുന്നു സപ്ലൈക്കോയില്‍ നിന്നും വാങ്ങുന്ന സാധനങ്ങള്‍. കാര്‍ഡ് ഒന്നിനു ഒരു കിലോ പഞ്ചസാര ഉള്‍പ്പെടെ ലഭിക്കുമെന്നതിനാല്‍ സാധാരണക്കാര്‍ക്ക് ഏറെ ആശ്രയമായിരുന്നു സബ്സിഡി ഇനങ്ങള്‍. വെളിച്ചെണ്ണ, വന്‍ വില വ്യത്യാസത്തില്‍ ലഭിക്കുന്ന അരി എന്നിവ വാങ്ങാനും നിരവധി പേര് ഇവിടെയെത്തിയിരുന്നു.
-
News1 day ago
ആറുകോടിയുടെ ലോട്ടറിയടിച്ച രത്നാകരന് പിള്ളയ്ക്ക് വീണ്ടുമൊരു ബംബര്‍ കൂടി, ലഭിച്ചത് പുരയിടത്തിൽ നിന്നും ഒരു നിധി ശേഖരം
-
Film News9 hours ago
വീണ്ടും അമ്മയാകാൻ ഒരുങ്ങി ദിവ്യ ഉണ്ണി, താരത്തിന്റെ വളക്കാപ്പ് ചിത്രങ്ങൾ കാണാം
-
Malayalam Article1 day ago
പ്രണയത്തിൽ ലൈംഗികത ഒഴിവാക്കേണ്ടതൊന്നുമല്ല. പക്ഷെ, അതെപ്പൊ വേണമെന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് പറ്റണം
-
News11 hours ago
മകന്റെ ഒന്നാം ജന്മദിനം ആഘോഷിച്ച് അഖിൽ മടങ്ങിയത് മരണത്തിലേക്ക്, ഹൃദയം തകർന്ന് കുടുംബവും നാട്ടുകാരും
-
Malayalam Article10 hours ago
വായിക്കാതെ പോകരുത് ഇതാരും, ആരെയും കരൾ അലിയിപ്പിക്കുന്ന ഒരു കുടുംബത്തിന്റെ കഥ
-
Film News6 hours ago
പ്രിയതമൻ നഷ്ടപ്പെട്ടതിനു ശേഷമുള്ള ആദ്യ പിറന്നാൾ, വികാരാധീനയായി നടി നേഹ അയ്യർ
-
Film News4 hours ago
മോനിഷ വിട പറഞ്ഞിട്ട് ഇന്നേക്ക് 27 വർഷം, മോനിഷയുടെ ഓർമ്മകൾ പങ്കുവെച്ച് നടി മായമേനോൻ
-
News1 day ago
സംസ്ഥാനത്ത് സപ്ലൈകോ ഉൽപ്പങ്ങളുടെ വില വർധിപ്പിച്ചു, വർധിപ്പിച്ച വില ഇങ്ങനെ