ഡേറ്റിങ്ങിനിറങ്ങിയ കാമുകന്‍ കാമുകിയുടെ തലയില്‍ നിന്നും പേനെടുക്കുന്നു- വൈറലായി ഒരു വീഡിയോ

നിങ്ങള്‍ കണ്ട ഏറ്റവും വിചിത്രമായ ഡേറ്റിങ് ഏതാണ്? ഇതാ വ്യത്യസ്തമായ ഒരു ഡേറ്റിങിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ആണ്‍കുട്ടി അവന്റെ കാമുകിയുടെ മുടിയില്‍ നിന്ന് പേന്‍ നീക്കം ചെയ്യുന്നതിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്.

തടാകക്കരയില്‍ ദമ്പതികള്‍ ഡേറ്റിംഗില്‍ പങ്കെടുക്കുന്ന വീഡിയോ കണ്ട സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അദ്ദേഹത്തെ ‘ബോയ്ഫ്രണ്ട് ഓഫ് ദ ഇയര്‍’ എന്ന് വിളിക്കുന്നു. വിചിത്രമായ ഡേറ്റ് രംഗം കണ്ട് ചിലര്‍ ഇവരെ പരിഹസിക്കുമ്പോള്‍, മറ്റുള്ളവര്‍ കാമുകനെ പുകഴ്ത്തുന്നു.

 

View this post on Instagram

 

A post shared by memes comedy (@ghantaa)

ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ‘ഇതാണ് യഥാര്‍ത്ഥ സ്‌നേഹത്തിന്റെ യഥാര്‍ത്ഥ ഉദാഹരണം.’ എന്നായിരുന്നു ഒരാളുടെ കമന്റ്.

Previous articleആരാധകര്‍ ആര്‍ത്തുവിളിച്ചെത്തി…ലൈഗറിന്റെ പ്രൊമോഷന്‍ ഉപേക്ഷിച്ച് മടങ്ങി വിജയ് ദേവരകൊണ്ട
Next articleഫാഫ തൊപ്പിയില്‍ ക്യൂട്ടായി നസ്രിയ!!! ഏറ്റവും മികച്ചത് വരാനിരിക്കുന്നേയുള്ളൂ… നല്ലപാതിയ്ക്ക് ആശംസകളുമായി താരം