ബ്രഹ്മാണ്ഡ ചിത്രവുമായി ബോയപട്ടി ശ്രീനുവും റാം പോതിനേനിയും ഒന്നിക്കുന്നു

തെലുങ്ക് സിനിമ സംവിധായകന്‍ ബോയപട്ടി ശ്രീനുവിന്റെ പുതിയ ചിത്രത്തിന്റെ പൂജയും ലോഞ്ചിംഗും നടന്നു. ബോയപ്പട്ടി ശ്രീനുവിന്റെ 10 മത് ചിത്രമാണ് ഇത് ഇതില്‍ കേന്ദ്ര കഥപാത്രമായി എത്തുന്നത് സൂപ്പര്‍ സ്റ്റാര്‍ റാം പോത്തിനേനിയാണ്. ചിത്രത്തിന്…

തെലുങ്ക് സിനിമ സംവിധായകന്‍ ബോയപട്ടി ശ്രീനുവിന്റെ പുതിയ ചിത്രത്തിന്റെ പൂജയും ലോഞ്ചിംഗും നടന്നു. ബോയപ്പട്ടി ശ്രീനുവിന്റെ 10 മത് ചിത്രമാണ് ഇത് ഇതില്‍ കേന്ദ്ര കഥപാത്രമായി എത്തുന്നത് സൂപ്പര്‍ സ്റ്റാര്‍ റാം പോത്തിനേനിയാണ്. ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല എന്നാല്‍ ബോയപട്ടി റാപോ എന്നാണ് താലക്കാലിക പേര് നല്‍കിയിരിക്കുന്നത്.

അഖണ്ഡ എന്ന ഹിറ്റ് ചിത്രത്തിന് ശേഷമുള്ള ശ്രീനുവിന്റെ പതിയ ചിത്രമാണിത്. കോവിഡ് സിനിമ നിര്‍മ്മാണത്തിലുണ്ടാക്കിയ പ്രതിസന്ധികളെ മറികടന്ന ചിത്രമായിരുന്നു അഖണ്ഡ. ഒ ടി ടിയില്‍ ചിത്രം എത്തിയപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഒ ടി ടി ചിത്രം എന്ന നിലയിലും അഖണ്ഡ ശ്രദ്ധിക്കപ്പെട്ടു. ഭദ്ര, തുളസി, സിംഹം, ലെജന്‍ഡ്, സരൈനോടു, ജയ ജാനകി നായക എന്നി സിനിമകളാണ് ശ്രീനുവിന്റെ സംവിധാനത്തില്‍ മുമ്പ് ഇറങ്ങിയത്.

ശ്രീനിവാസ സില്‍വര്‍ സ്‌ക്രീന്‍സ് ബാനറില്‍ കീഴില്‍ ശ്രീനിവാസ ചിറ്റൂരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇദ്ദേഹം നിര്‍മ്മിക്കുന്ന 9മത് ചിത്രാണിത്. തെലുങ്ക് സിനിമയിലും യുട്രൂബിലും ടിവിയിലൂടെയും മികച്ച പ്രകടനമാണ് സൂപ്പര്‍സ്റ്റാര്‍ റാം പൊത്തിനേനി നടത്തുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വാറിയര്‍ ചിത്രീകരണം പൂര്‍ത്തിയാക്കി പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. റാം പൊത്തിനേനിയുടെ 20താമത് ചിത്രമാണിത്.

വലിയ സന്തോഷത്തോടെയും പ്രതിക്ഷയോടെയാണ് പുതിയ ചിത്രം ഞങ്ങള്‍ ഒരുക്കുന്നത്. വാരിയറിന് ശേഷം വേഗത്തില്‍ പുതിയ ചിത്രത്തിലും റാമിനോപ്പം എത്തുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ചിത്രത്തെക്കുറിച്ച് നിര്‍മ്മാതാവായ ശ്രീനിവാസ ചിറ്റൂരി പറഞ്ഞു.

വളരെ ഗംഭര മാസ് ചിത്രമാണ് ഒരുക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളുടെ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം, എന്നീ ഭാഷകളില്‍ ചിത്രം പുറത്തെത്തും.