ലോക രക്ഷയ്ക്ക് വേണ്ടിയല്ല സിനിമ, വിനോദത്തിന് വേണ്ടിയുള്ളതാണ്- രണ്‍ബീര്‍ കപൂര്‍

വിനോദത്തിന് വേണ്ടിയുള്ളതാണ് സിനിമകള്‍. അല്ലാതെ ലോക രക്ഷ മുന്‍പില്‍ കണ്ടല്ല സിനിമ എടുക്കുന്നതെന്ന് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍. ബോളിവുഡിലെ ബോയ്‌കോട്ട് ക്യാംപെയ്‌നുകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് രണ്‍ബീര്‍. ബോയ്‌കോട്ട് ക്യാംപെയ്‌നുകള്‍ അടിസ്ഥാന രഹിതമാണെന്ന് താരം വ്യക്തമാക്കി.…

വിനോദത്തിന് വേണ്ടിയുള്ളതാണ് സിനിമകള്‍. അല്ലാതെ ലോക രക്ഷ മുന്‍പില്‍ കണ്ടല്ല സിനിമ എടുക്കുന്നതെന്ന് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍. ബോളിവുഡിലെ ബോയ്‌കോട്ട് ക്യാംപെയ്‌നുകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് രണ്‍ബീര്‍. ബോയ്‌കോട്ട് ക്യാംപെയ്‌നുകള്‍ അടിസ്ഥാന രഹിതമാണെന്ന് താരം വ്യക്തമാക്കി.

കോവിഡിന് ശേഷം നെഗറ്റീവായ കുറേ കാര്യങ്ങള്‍ പരക്കുന്നുണ്ട്. കുറച്ച് നല്ല സമയം ചിലവഴിക്കാന്‍ വേണ്ടി മാത്രമാണ് ജനങ്ങള്‍ സിനിമ കാണാന്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. അവരുടെ ആശങ്കകളും പ്രയാസങ്ങളും കുറച്ച് സമയത്തേക്ക് എങ്കിലും മറക്കാന്‍ വേണ്ടിയാണെന്നും രണ്‍ബീര്‍ പറയുന്നു.

സംഘപരിവാറിന്റെ എല്ലാ ബഹിഷ്‌കരണാഹ്വാനങ്ങളെയും കാറ്റില്‍പറത്തി ഷാരൂഖ് ചിത്രം പത്താന്‍ റെക്കോര്‍ഡ് വിജയമാണ് നേടിയത്. പത്താന്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും ഷാരൂഖിനാണെന്നും രണ്‍ബീര്‍ പറഞ്ഞു. പത്താന്റെ വിജയം ഏറെ സന്തോഷിപ്പിക്കുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് ബോളിവുഡില്‍ സൂപ്പര്‍ഹിറ്റ് ചിത്രമെത്തുന്നത്.