രണ്‍ബീര്‍ ചിത്രം ബ്രഹ്‌മാസ്ത്ര ബഹിഷ്‌കരിക്കും..! സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗുകള്‍ നിറയുന്നു! കാരണം ഇതാണ്..!

ബോളിവുഡ് സിനിമാ ലോകം വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് ബ്രഹ്‌മാസ്ത്ര. ഹിന്ദി സിനിമാ ലോകത്തെ തന്നെ വമ്പന്‍ താര നിര അണിനിരക്കുന്ന സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ട്രെയിലര്‍ വലിയ…

ബോളിവുഡ് സിനിമാ ലോകം വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് ബ്രഹ്‌മാസ്ത്ര. ഹിന്ദി സിനിമാ ലോകത്തെ തന്നെ വമ്പന്‍ താര നിര അണിനിരക്കുന്ന സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ട്രെയിലര്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിയെങ്കിലും വലിയ പ്രതിഷേധങ്ങളാണ് ഇപ്പോള്‍ സിനിമയ്ക്ക് എതിരേയും നടന്‍ രണ്‍ബീറിന് എതിരേയും ഉയരുന്നത്.

വിവാഹ ശേഷം രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഒന്നിച്ചെത്തുന്ന സിനിമയാണ് ബ്രഹ്‌മാസ്ത്ര, ഈ ഒരു ആകര്‍ഷണത്തിന് അപ്പുറം മറ്റ് പല കാരണങ്ങള്‍ കൊണ്ട് തന്നെ സിനിമാ പ്രേമികള്‍ വലിയ ആവേശത്തോട്കൂടി കാത്തിരിക്കുന്ന സിനിമയാണ് ഇത്. അമിതാഭ് ബച്ചന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനമാണ് സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗുകളോടെ നിറയുന്നത്.

എന്താണ് ഇതിന് കാരണം എന്നല്ലേ… കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. സിനിമയുടെ രംഗങ്ങള്‍ കോര്‍ത്തിണക്കിയ ട്രെയിലറില്‍ രണ്‍ബീര്‍ ഒരു ക്ഷേത്രത്തിലേക്ക് കയറുന്ന രംഗമുണ്ട്. ഈ രംഗത്തില്‍ അദ്ദേഹം ചെരുപ്പ് ധരിച്ചാണ് ക്ഷേത്രത്തിലേക്ക് കയറിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് സിനിമയ്ക്ക് എതിരെ പ്രതിഷേധം കനക്കുന്നത്.

വിവിധ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ സിനിമയ്ക്ക് എതിരെ ക്യാംപെയിന്‍ നടക്കുകയാണ്. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന സിനിമ രണ്ട് ഭാഗങ്ങളായാണ് എത്തുക. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവരെ കൂടാതെ അമിതാഭ് ബച്ചന്‍, മൗനി റോയി, നാഗാര്‍ജുന അക്കിനേനി എന്നിവരും സിനിമയിലുണ്ട്.