ബ്രഹ്മപുരം തീപിടുത്തം സിനിമ ആകുന്നു, കലാഭവൻ ഷാജോൺ നായകൻ 

ബ്രഹ്മപുരം തീ പിടുത്തം അതിനോട് അനുബനധിച്ച പ്രശ്നങ്ങളും ആയിരുന്നു കഴിഞ്ഞ ദിവസങ്ങൾ എല്ലാം തന്നെ വലിയ വാർത്തകൾ ആയി എത്തിയത്, എന്നാൽ ഇപോൾ അതൊരു സിനിമ ആകാൻ പോകുന്നു എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന പുതിയ വാർത്ത. കലാഭവൻ ഷാജോൺ നായകൻ ആകുന്ന ചിത്രം മറയൂരിൽ ആരംഭിച്ചു കഴിഞ്ഞു. ‘ഇത് വരെ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

മാലിന്യ സംസ്കരണത്തിലെ തീ പിടുത്തവും, അതിനെ സംബന്ധിച്ചുണ്ടാകുന്ന പ്രശ്‌നങ്ങളും  ആണ് ചിത്രത്തിന്റെ പ്രമേയം. ഒരു കുടുംബത്തിൽ ജീവിക്കുന്ന അംഗങ്ങൾക്ക് ഉണ്ടാകുന്ന  ആരോഗ്യ പ്രശ്നങ്ങളും ഇതിൽ കാണിക്കുന്നുണ്ട്. നിരവതി പുരസ്കാരങ്ങൾ ലഭിച്ച മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ സംവിധായകൻ അനിൽ തോമസ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥയും,  സംഭാഷണവും, സംവിധാനവും ചെയ്യുന്നത്

ബ്രഹ്മപുരം തീപിടുത്ത൦ വലിയ പ്രതിസന്ധികളും, ആരോഗ്യ പ്രശ്നങ്ങളും ആണ് കൊച്ചിയിലെ ജനങ്ങൾക്ക് ഉണ്ടായത്, ഇനിയും എന്തെങ്കിലും ഭീഷണി ഉണ്ടാകുമോ എന്ന ഭയത്തിൽ ആണ് അവിടുത്തെ ജനങ്ങൾ ഇപ്പോളും കഴിയുന്നത്, അവിടുത്തെ ഈ പ്രശ്നങ്ങൾ കെട്ടടങ്ങുന്നതിനു മുൻപ് തന്നെ ഇപ്പോൾ ഈ സിനിമ ഒരു ചർച്ച ആകുകയാണ്.

 

Previous article‘നാട്ടു നാട്ടു’വിന്റെ ഓസ്‌കർ നേട്ടത്തിൽ വിമർശനവുമായി നടി അനന്യ ചാറ്റർജി
Next articleസീറോ ബാങ്ക് ബാലൻസിൽ തുടങ്ങിയവൻ ആണ് ഞാൻ എനിക്ക് ഇതൊന്നും കണ്ടാൽ വേദനിക്കില്ല, ടിനി ടോം