വിവാഹ പന്തലിലേക്ക് ബുള്ളറ്റില്‍ വധു… വൈറല്‍ വീഡിയോ

    വിവാഹം ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമാണ്. അതിനെ എത്രമാത്രം സുന്ദരവും വ്യത്യസതവുമാക്കാനുള്ള ശ്രമത്തിലാണ് യുവാക്കള്‍. എന്തെല്ലാം വ്യത്യസ്തതകള്‍ കൊണ്ടുവരാമെന്നാണ് ഓരോരുത്തരും വിവാഹത്തിലൂടെ കാണിക്കുന്നത്

    വിവാഹ പന്തലിലേക്കുള്ള വധുവിന്റെ വ്യത്യസ്തമായ മാസ് എന്‍ട്രിയാണ് വൈറലാകുന്നത്. നോര്‍ത്ത് ഇന്ത്യന്‍ വധുവാണ് വെറൈറ്റി മാസ് എന്‍ട്രി നടത്തി സമൂഹമാധ്യമം കീഴടക്കിയിരിക്കുന്നത്.

    ലഹംഗയണിഞ്ഞ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിലാണ് വധുവിന്റെ കിടിലന്‍ എന്‍ട്രി.
    ഭാരമേറിയ ലഹംഗയ്ക്കൊപ്പം ആഭരണങ്ങളെല്ലാം അണിഞ്ഞിട്ടും അനായാസമായി തന്നെ വധു ബുള്ളറ്റ് ഓടിക്കുന്നതാണ് വീഡിയോ.

    വിവാഹ മണ്ഡപത്തിലേക്കാണ് ഈ ബുള്ളറ്റിലുള്ള വധുവിന്റെ യാത്ര. വൈശാലി ചൗധരി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോഇതിനോടകം ഒരു മില്യണിലേറെ കാഴ്ചക്കാരായി, ശ്രദ്ധേയമാവുകയാണ്.