വിവാഹ വസ്ത്രം ധരിക്കുന്നതിനിടയില്‍ വളര്‍ത്തു നായയ്ക്ക് ഭക്ഷണം കൊടുത്ത് വധു- വീഡിയോ

വളര്‍ത്തു മൃഗങ്ങളെ ജീവനു തുല്യം സ്‌നേഹിക്കുന്നവരുണ്ട്. തിരിച്ചും തന്റെ യജമാനന് വേണ്ടി ജീവന്‍ കളയാന്‍ മടിക്കാറില്ല വളര്‍ത്തുമൃഗങ്ങള്‍. ഒരു വളര്‍ത്തുമൃഗമുള്ളത് ഒരു അനുഗ്രഹമാണ്.

നിരുപാധികമായ സ്‌നേഹത്താല്‍ അവര്‍ നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ വര്‍ണ്ണാഭമാക്കുന്നു. അത്തരത്തില്‍ പരസ്പരം സ്‌നേഹം പ്രകടിപ്പിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ വിവാഹത്തിനായി ഒരുങ്ങുന്നതിനിടയില്‍ തന്റെ വളര്‍ത്തുനായയ്ക്ക് ഭക്ഷണം നല്‍കുന്ന വധുവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

 

View this post on Instagram

 

A post shared by Simar K (@simark_makeup)

മേക്കപ്പ് ആര്‍ട്ടിസ്റ്റ് സിമര്‍ കെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ദിവ്യ എന്ന വധു തന്റെ വളര്‍ത്തുനായ ബുസോയ്ക്ക് ഭക്ഷണം നല്‍കുന്നത് കാണാം. കല്യാണത്തിന് അണിഞ്ഞൊരുങ്ങുന്നതിനിടയില്‍ അവള്‍ ഒരു ഇടവേള എടുത്ത് നായയ്ക്ക് ബിരിയാണി വാരി കൊടുക്കുന്നു. ഒരു ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് ഇരുവര്‍ക്കും സ്‌നേഹം അറിയിക്കുന്നത്.