വളര്‍ത്തു മൃഗങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്നവരുണ്ട്. തിരിച്ചും തന്റെ യജമാനന് വേണ്ടി ജീവന് കളയാന്‍ മടിക്കാറില്ല വളര്‍ത്തുമൃഗങ്ങള്‍. ഒരു വളര്ത്തുമൃഗമുള്ളത് ഒരു അനുഗ്രഹമാണ്.
നിരുപാധികമായ സ്നേഹത്താല്‍ അവര്‍ നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ വര്‍ണ്ണാഭമാക്കുന്നു. അത്തരത്തില്‍ പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ വിവാഹത്തിനായി ഒരുങ്ങുന്നതിനിടയില്‍ തന്റെ വളര്‍ത്തുനായയ്ക്ക് ഭക്ഷണം നല്കുന്ന വധുവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.
മേക്കപ്പ് ആര്‍ട്ടിസ്റ്റ് സിമര്‍ കെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ദിവ്യ എന്ന വധു തന്റെ വളര്‍ത്തുനായ ബുസോയ്ക്ക് ഭക്ഷണം നല്‍കുന്നത് കാണാം. കല്യാണത്തിന് അണിഞ്ഞൊരുങ്ങുന്നതിനിടയില്‍ അവള് ഒരു ഇടവേള എടുത്ത് നായയ്ക്ക് ബിരിയാണി വാരി കൊടുക്കുന്നു. ഒരു ലക്ഷത്തിലധികം പേര് വീഡിയോ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് ഇരുവര്‍ക്കും സ്നേഹം അറിയിക്കുന്നത്.
ബോളിവുഡിലെ സൂപ്പർ താരങ്ങളിലൊരാളാണ് അഭിഷേക് ബച്ചൻ. 47-ാം പിറന്നാൾ ആഘോഷിക്കുന്ന ഭിഷേക് ബച്ചന് ആശംസകൾ നേരുകയാണ് സഹപ്രവർത്തകരും ആരാധകരും. അഭിഷേക്…
നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിസ്റ്റി എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് മാളവിക മോഹൻ.എന്നാൽ ചിത്രത്തിൽ നായകൻ ആയിട്ട് എത്തുന്നത് മാത്യു തോമസ്…
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ക്രിസ്റ്റഫർ. ചിത്രം ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിലെത്തും. ഇതിന് മുന്നോടിയായി…