ടോയ്‌ലറ്റില്‍ പോയി വന്നപ്പോഴേക്കും ഭാവിവരന്റെ ലഗേജ് വരെ അടിച്ചു മാറ്റി യുവതി സ്ഥലം വിട്ടു

പ്രതിശ്രുതവരൻറെ ലഗേജ് ഉൾപ്പെടെയുള്ള സാധനങ്ങൾ അടിച്ചുമാറ്റി പ്രതിശ്രുത വധു അപ്രത്യക്ഷയായി.  ഹീത്രൂ എയർപോർട്ടിലാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത്. എല്ലാ ലഗേജുകളും 5,000 പൗണ്ടും (4.8 ലക്ഷം രൂപ) പണവും നഷ്ടമായതായി പ്രതിശ്രുതവരൻ പൊലീസിനെ അറിയിച്ചു.

ദമ്പതികളുടെ വിവാഹനിശ്ചയം കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് നിർഭാഗ്യകരമായ സംഭവം അരങ്ങേറിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വിവാഹത്തിനായി റോമിലേക്ക് പറക്കാനൊരുങ്ങുകയായിരുന്നു. 40 വയസ്സുള്ള ഇരുവരും അടുത്തിടെയാണ് കണ്ടുമുട്ടിയത്.

എന്നാൽ ഇറ്റലിയിലേക്കുള്ള വിമാനം  പ്രതീക്ഷിച്ചുനിൽക്കുന്നതിനിടെ വരൻ   ടോയ്‌ലറ്റിൽ പോയി വന്നപ്പോഴാണ് കൂട്ടുകാരി അപ്രത്യക്ഷയായ വിവരം അറിഞ്ഞത്. പ്രതിശ്രുതവധുവിന്റെ എല്ലാ സാധനങ്ങളുമായാണ് അവർ മറഞ്ഞത്.  ഞെട്ടലും അന്പരപ്പും  മാറിയ വരൻ പോലീസിനെ വിളിക്കുകയും സ്ത്രീക്ക് സമ്മാനമായി നൽകിയ 5,000 പൗണ്ട് ഉൾപ്പെടെ നഷ്ടപ്പെട്ട സാധനങ്ങളെക്കുറിച്ച് അവരെ അറിയിച്ചു., ഹീത്രൂ വിമാനത്താവളത്തിലെ ടെർമിനൽ 5 ലാണ് സംഭവം നടന്നതെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു.

” ഒരു ദിവസം മുന്പാണ് ഇരുവരും വിവാഹാഭ്യർത്ഥന നടത്തിയതെന്നും റോമിൽ വച്ച് വിവാഹം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നും പൊലീസും വ്യക്തമാക്കി. പോലീസിന്റെ അന്വേഷണം നടക്കുകയാണെന്നും എന്നാൽ യുവതി എയർപോർട്ടിൽ നിന്ന് പുറത്തുകടന്നതാണോ അതോ മോഷ്ടിച്ച പണവുമായി വിമാനത്തിൽ കയറിയതാണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും  റിപ്പോർട്ടുകൾ പറയുന്നു.

2021-ൽ ഇന്ത്യയിലും സമാനമായ സംഭവം നടന്നിരുന്നു. വരൻ വിവാഹ വേദിയിൽ നിന്ന് നിഗൂഢമായി അപ്രത്യക്ഷനായതിന് ശേഷം വധു അതിഥികളിൾ ഒരാളെ വിവാഹം കഴിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിലെ മഹാരാജ്പൂർ പട്ടണത്തിൽ നിന്നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്.

Previous articleചോറ്റാനിക്കര ദേവിയെ കണ്ട് അനുഗ്രഹം തേടി റിമി ടോമി!!! മതം മാറിയോ എന്ന് ആരാധകരും
Next articleഭര്‍ത്താവിനൊപ്പം തായ്‌ലന്‍ഡില്‍; മനോഹര ചിത്രങ്ങളുമായി മഞ്ജരി