ബ്രോ ഡാഡിയ്ക്ക് പിന്നിലെ ആ രഹസ്യവും കണ്ടെത്തി ആരാധകർ !!

മലയാള സിനിമയിലെ ബോക്‌സ് ഓഫീസ് ഹിറ്റുകളില്‍ ഒന്നായിരുന്നു ലൂസിഫര്‍. ഈ സിനിമയ്ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ബ്രോ ഡാഡി എന്ന സിനിമയ്ക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍ എല്ലാം. ചിത്രത്തിന്റെതായി പുറത്ത്…

മലയാള സിനിമയിലെ ബോക്‌സ് ഓഫീസ് ഹിറ്റുകളില്‍ ഒന്നായിരുന്നു ലൂസിഫര്‍. ഈ സിനിമയ്ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ബ്രോ ഡാഡി എന്ന സിനിമയ്ക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍ എല്ലാം. ചിത്രത്തിന്റെതായി പുറത്ത് ഇറങ്ങിയ ട്രെയിലറുകളെല്ലാം ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ബ്രോഡാഡി നല്ലൊരു എന്റര്‍ടെയ്നര്‍ ചിത്രം ആകും എന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്. ഇപ്പോഴിതാ ചിത്രത്തിന് പിന്നില്‍ ഒളിച്ചിരിക്കുന്ന ആ രഹസ്യത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ട്രെയിലറിലൂടെയാണ് ആ രഹസ്യം പുറത്തായിരിക്കുന്നത്.

ചിത്രത്തില്‍ ജോണ്‍ കാറ്റാടി, അന്നമ്മ ദമ്പതികളായി എത്തുന്നത് മോഹന്‍ലാലും മീനയുമാണ്. ഇവരുടെ ചെറുപ്പകാല ചിത്രമായാണ് ആ രഹസ്യ ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് ഫോട്ടോ പങ്കുവയ്ക്കപ്പെടുന്നത്. മീനയും ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്.’വര്‍ണ്ണപ്പകിട്ട്’ എന്ന ചിത്രത്തിലെ പാലമറ്റം സണ്ണിയുടെയും സാന്ദ്രയുടെയും ചിത്രമാണ് ഇത്. ആ സിനിമയിലും മോഹന്‍ ലാലും മീനയും താരജോഡികളായിരുന്നു.

ആ ഫോട്ടോയുമായി ഈ സിനിമയ്ക്ക് ബന്ധം ഉണ്ടെന്നാണ് ഇപ്പോള്‍ ട്രെയിലര്‍ കണ്ട പ്രേക്ഷകരുടെ കണ്ടെത്തല്‍ എന്തായാലും പൂര്‍ണ്ണമായും കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് ബ്രോഡാഡി എന്നതില്‍ സംശയമില്ല.