ഹര്‍ത്താലിനിടെ ബസ് തടഞ്ഞ എസ്ഡിപിഐ പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് ബസ് ഡ്രൈവര്‍; വൈറലായി വീഡിയോ - മലയാളം ന്യൂസ് പോർട്ടൽ
News

ഹര്‍ത്താലിനിടെ ബസ് തടഞ്ഞ എസ്ഡിപിഐ പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് ബസ് ഡ്രൈവര്‍; വൈറലായി വീഡിയോ

buss-attacked-in-harthal

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച്‌ ഇന്നലെയായിരുന്നു സംസ്ഥാനത്ത് ഹര്‍ത്താല്‍. ഹര്‍ത്താലിനിടെ വടകരയില്‍ സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഓര്‍ക്കാട്ടേരി ടൗണില്‍ സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞത്.

ഇതോടെ ബസ് ഡ്രൈവറും എസ്ഡിപിഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. കുറ്റ്യാടി വടകര റൂട്ടില്‍ സര്‍വീസ് നടത്തിയ കാമിയോ എന്ന സ്വകാര്യ ബസാണ് ഓര്‍ക്കാട്ടേരിക്കു സമീപം വച്ച്‌ എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 20ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു.

സര്‍വീസ് നിര്‍ത്താന്‍ സമരക്കാര്‍ ആദ്യം ശാന്തമായും പിന്നീട് ഭീഷണി സ്വരത്തിലും ആവശ്യപ്പെട്ടു. ബസില്‍ യാത്രക്കാരുണ്ടെന്നും എന്തുവന്നാലും സര്‍വീസ് അവസാനിപ്പിക്കില്ലെന്നും ഡ്രൈവറും വ്യക്തമാക്കി. ഇതോടെ അവിടെ ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു.

ഒടുവില്‍ തര്‍ക്കം രൂക്ഷമായി. ഇതോടെ എടച്ചേരി പോലീസ് സംഭവ സ്ഥലത്തെത്തി. പോലീസിന്റെ സാന്നിധ്യത്തിലും സമരക്കാര്‍ ഭീഷണി തുടര്‍ന്നു. എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ പോലീസ് നടപടിയിലേക്ക് നീങ്ങുകയായിരുന്നു. ബസ് തടഞ്ഞ എസ്ഡിപിഐ പ്രവര്‍ത്തകരായ ജലീല്‍, അബ്ദുള്‍ നക്കീബ്, സ്വാലിഹ്, നൗഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗതാഗത തടസം, ന്യായവിരുദ്ധമായി സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്.

Join Our WhatsApp Group

Trending

To Top
Don`t copy text!