ഒരു വിവാഹം ഒക്കെ കഴിച്ച് മാന്യമായിട്ട് ജീവിച്ച് കൂടെ? പ്രിയാ വാര്യർക്കെതിരെ സൈബർ ആങ്ങളമാർ

രു അഡാറ് ലവ് എന്ന ചിത്രത്തിൽ കൂടി പ്രേക്ഷരുടെ പ്രിയതാരമായി മാറിയ നടിയാണ് പ്രിയ വാര്യർ, ചിത്രത്തിന്റെ റീലിസിനു  റിലീസിന് മുൻപ് തന്നെ താരം ശ്രദ്ധേയമായി മാറി, ചിത്രത്തിലെ മാണിക്യമലരായ എന്ന ഗാനത്തിന്റെ ഒരു…

രു അഡാറ് ലവ് എന്ന ചിത്രത്തിൽ കൂടി പ്രേക്ഷരുടെ പ്രിയതാരമായി മാറിയ നടിയാണ് പ്രിയ വാര്യർ, ചിത്രത്തിന്റെ റീലിസിനു  റിലീസിന് മുൻപ് തന്നെ താരം ശ്രദ്ധേയമായി മാറി, ചിത്രത്തിലെ മാണിക്യമലരായ എന്ന ഗാനത്തിന്റെ ഒരു ഭാഗം പുറത്ത് വിട്ടതോടെയാണ് താരം പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടത്, ഒരു ദിവസം കൊണ്ട് ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ട നടി ആയിരുന്നു പ്രിയ പ്രകാശ്, അത്രയേറെ ഓളം സൃഷിടിച്ചിരുന്നു പ്രിയയുടെ ആ വീഡിയോയ്ക്ക്. മലയാളത്തിൽ മാത്രമല്ല അന്യ ഭാഷ താരങ്ങൾക്കും പ്രിയയുടെ ആ വീഡിയോ ഏറെ പ്രായപ്പെട്ടതായി മാറി.

താരം സോഷ്യൽ മീഡിയിൽ വളരെ സജീവമാണ്, അടുത്തിടെ തന്റെ ഫോട്ടോഷൂട് ചിത്രങ്ങൾ പങ്കുവെച്ചത് , പ്രിയയുടെ ചിത്രങ്ങൾ വളരെ പെട്ടെന്നായിരുന്നു ശ്രദ്ധ നേടിയത്, ഹോട്ട് ലുക്കിൽ ആണ് താരം എത്തിയത്, ഡീപ്  നെക്കുള്ള വസ്ത്രമായിരുന്നു പ്രിയ ധരിച്ചത്, എന്നാൽ ചിത്രങ്ങൾ വൈറലായതിനു പിന്നാലെ പ്രിയക്ക് ഉപദേശം നൽകി സൈബർ ആങ്ങളമാർ എത്തിയിരിക്കുകയാണ് ഇപ്പോൾ. അടുത്തിടെ താരം അനശ്വര രാജനും എസ്തർ അനിലിനും വസ്ത്രത്തിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ടിരുന്നു.

ഇതിനു കടുത്ത മറുപടി നൽകി അനശ്വരയും എത്തിയിരുന്നു, ഇപ്പോൾ പ്രിയ വാര്യർക്ക് എതിരെയാണ് സൈബർ ആങ്ങളമാർ എത്തിയിരിക്കുന്നത്, പ്രിയയുടെ ചിത്രത്തിന് താഴെ കമെന്റുമായി നിരവധി ആളുകൾ എത്തുന്നുണ്ട്, അതിൽ ഒരു കമെന്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, അല്ലയോ സഹോദരി എങ്ങോട്ടാണ് ഈ പോക്ക് ? ഒരു കല്യാണം ഒക്കെ കഴിച്ച് അടങ്ങിയൊതുങ്ങി ജീവിച്ച് കൂടെ എന്നായിരുന്നു അതിലെ ഒരു കമെന്റ്, ഇതിനു മറുപടി നൽകിയും ട്രോൾ ഫോട്ടോ ഇട്ടും നിരവധി ആളുകൾ എത്തിയിട്ടുണ്ട്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഈ ചിത്രങ്ങളും ഈ  കമെന്റും ഏറെ ശ്രദ്ധ നേടിയത്