വിജയ് സേതുപതിക്കെതിരെ പരാതിയുമായി അഖിലേന്ത്യ ഹിന്ദു മഹാസഭ !!

നടൻ വിജയ് സേതുപതിക്കെതിരെ പരാതിയുമായി അഖിലേന്ത്യ ഹിന്ദു മഹാസഭ, ഹൈന്ദവ പുയോഹിതന്മാരെ അപമാനിച്ചു എന്നാണ് പരാതിയിൽ പറയുന്നത്, നടൻ ഹൈന്ദവ പുരോഹിതന്മാരെ അപമാനിക്കുകയും അവരുടെ ആചാരങ്ങളെ വൃണപ്പെടുത്തി എന്നുമാണ്  ത്രിച്ചി ആസ്ഥാനമായ അഖിലേന്ത്യ ഹിന്ദു…

നടൻ വിജയ് സേതുപതിക്കെതിരെ പരാതിയുമായി അഖിലേന്ത്യ ഹിന്ദു മഹാസഭ, ഹൈന്ദവ പുയോഹിതന്മാരെ അപമാനിച്ചു എന്നാണ് പരാതിയിൽ പറയുന്നത്, നടൻ ഹൈന്ദവ പുരോഹിതന്മാരെ അപമാനിക്കുകയും അവരുടെ ആചാരങ്ങളെ വൃണപ്പെടുത്തി എന്നുമാണ്  ത്രിച്ചി ആസ്ഥാനമായ അഖിലേന്ത്യ ഹിന്ദു മഹാസഭ  വ്യക്തമാക്കുന്നത്.

vijay sethupathi2019 മാര്‍ച്ച്‌ 17ന് സണ്‍ ടിവിയില്‍ സംപ്രേഷണം ചെയ്ത “നമ്മ ഒരു ഹീറോ” എന്ന ഷോയില്‍ മുഖ്യാതിഥിയായി സേതുപതി എത്തിയപ്പോള്‍ “പുരേഹിതന്‍മാര്‍ ക്ഷേത്രങ്ങളില്‍ പ്രതിമകളെ കുളിപ്പിക്കുന്നു, വസ്ത്രം ധരിപ്പിക്കുന്നുവെന്ന് കാണിച്ച്‌ ഭക്തര്‍ക്ക് മുന്നില്‍ നട അടയ്ക്കുന്നു” എന്ന് പറഞ്ഞതായാണ് പരാതിയില്‍ ആരോപിക്കുന്നത്.

vijay sethupathi 1ഒരു ചെറിയ പെണ്‍കുട്ടി മുത്തച്ഛനോട് എന്തുകൊണ്ടാണ് ഇങ്ങനെ നട അടയ്ക്കുന്നത്, ദൈവങ്ങളെ കുളിപ്പിക്കുന്നതും വസ്ത്രം മാറ്റുന്നതും എല്ലാവരെയും കാണിച്ചാല്‍ കുഴപ്പമെന്താണ് എന്ന് ചോദിച്ചതായും സേതുപതി എടുത്തു പറഞ്ഞിരുന്നു.