സ്ത്രീത്വത്തെ അപമാനിച്ചു; ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തു, ചോദ്യം ചെയ്യും

മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പേരിലാണ് കേസ് എടുത്തിരിക്കുന്നത്. ‘ചട്ടമ്പി’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെയാണ് ശ്രീനാഥ് ഭാസി അവതാരകയെ അപമാനിച്ചത്.

Sreenath Bhasi (3)

ചോദ്യം ഇഷ്ടപ്പെടാത്തത് മൂലം കാമറ ഓഫാക്കാന്‍ ആവശ്യപ്പെട്ട നടന്‍ മോശമായി സംസാരിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടും ശ്രീനാഥ് സഹകരിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. മരട് പൊലീസിലും വനിത കമ്മീഷനിലുമാണ് യുവതി പരാതി നല്‍കിയത്.

കൂടെ അഭിനയിച്ചിട്ടുള്ള താരങ്ങളില്‍ ആരാണ് ഏറ്റവും വലിയ ചട്ടമ്പി എന്ന് റാങ്ക് ചെയ്യുക എന്നതായിരുന്നു അവതാരകയുടെ ചോദ്യം. ഈ ചോദ്യം താരത്തിന് ഇഷ്ടമായില്ല. ഇതോടെ ശ്രീനാഥ് ഭാസി പ്രകോപിതനാവുകയായിരുന്നു. ക്യാമറ ഓഫാക്കാന്‍ ആവശ്യപ്പെട്ട നടന്‍ മോശമായി സംസാരിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നു. ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടും ശ്രീനാഥ് സഹകരിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.

Sreenath Bhasi (2)

മരട് പൊലീസിലും വനിത കമ്മീഷനിലുമാണ് യുവതി പരാതി നല്‍കിയത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പൂര്‍ണ പിന്തുണ തനിക്ക് അറിയിച്ചതായും മാധ്യമപ്രവര്‍ത്തക വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി ഇന്ന് റിലീസിനെത്തും. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടക്കുക വൈകിട്ട് ആറ് മണിക്കായിരിക്കും.

Previous articleഅതൊരു ‘മായികമായ അനുഭവമായിരുന്നു’; ക്രിസ്റ്റഫറിൽ മമ്മൂട്ടിക്കൊപ്പം പ്രവർത്തിച്ചതിനെ കുറിച്ച് ബി ഉണ്ണികൃഷ്ണൻ പറഞ്ഞത്!!
Next articleസഫാരി ഗൈഡ് ചീറ്റയ്ക്കൊപ്പം സെല്‍ഫിയെടുക്കുന്ന വീഡിയോ വൈറലാകുന്നു