നടി ലെനയുമായി രൂപസാദൃശ്യമുണ്ടോ? പ്രായം 23ല്‍ കുറവാണോ? അഭിനയിക്കാന്‍ അവസരം

നിങ്ങള്‍ക്ക് അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ? പ്രായം 23 ആണോ? കാണാന്‍ നടി ലെനയെ പോലെയുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് സിനിമയില്‍ അവസരമുണ്ട്. നടി ലെന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലക്ഷ്മിനാഥ് ക്രിയേഷന്‍സ് നിര്‍മിക്കുന്ന പുതിയ ചിത്രത്തിലേക്കാണ് അവസരം ഒരുങ്ങിയിരിക്കുന്നത്. എഡിറ്റ് ചെയ്യാത്ത ഫോട്ടോയും പെര്‍ഫോമന്‍സ് വീഡിയോയുമാണ് അയക്കേണ്ട്. മാര്‍ച്ച് 28 ആണ് അവസാന തിയതി. അതേസമയം സിനിമയെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ലെനയുടെ പോസ്റ്റ്

’23 വയസ്സിന് താഴെയുള്ള എന്റെ രൂപസാദൃശ്യമുള്ള പെണ്‍കുട്ടികള്‍ 9961996262 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ http://castingforage@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ചിത്രങ്ങള്‍ അയക്കുകയോ ചെയ്യുക’. വരാനിരിക്കുന്ന സിനിമയ്ക്കുള്ള കാസ്റ്റിങ് കോള്‍ ആണ് ഇതെന്നും ലെന കുറിച്ചു.

Previous articleസുധിയുടെ സ്പ്ലെന്‍ഡര്‍ ഇനി കുഞ്ചാക്കോയ്ക്ക് സ്വന്തം: വിഖ്യാത പ്രണയകഥയുടെ സ്മാരകം
Next articleസംഗീത ലക്ഷ്മണ എന്ന വളരെ നിലവാരം കുറഞ്ഞ ഒരു സ്ത്രീയുടെ വയറ്റിലാണ് ഞാൻ ജനിച്ചത് മകൻ അനന്തു സുരേഷ് കുമാർ !!