കാസ്റ്റിങ് കൗച്ച് നേരിട്ട അനുഭവം പങ്കുവെച്ച് നടന്‍: ഗ്ലാമര്‍ രംഗത്ത് സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും രക്ഷയില്ല

സിനിമാ, സീരിയല്‍, മോഡലിങ് രംഗത്ത് അവസരം തേടി എത്തുന്നവരെ വാഗ്ദാനങ്ങള്‍ നല്‍കി ലൈംഗികമായി ഉപയോഗിക്കുന്നതിനെയാണ് കാസ്റ്റിങ് കൗച്ച് എന്ന് പൊതുവേ പറയുന്നത്. അവസരങ്ങള്‍ സ്വപ്‌നം കാണുന്ന പലരും ഇത്തരം ലൈംഗിക അതിക്രമങ്ങളോട് പരസ്യമായി പ്രതികരിക്കാറില്ല.…

സിനിമാ, സീരിയല്‍, മോഡലിങ് രംഗത്ത് അവസരം തേടി എത്തുന്നവരെ വാഗ്ദാനങ്ങള്‍ നല്‍കി ലൈംഗികമായി ഉപയോഗിക്കുന്നതിനെയാണ് കാസ്റ്റിങ് കൗച്ച് എന്ന് പൊതുവേ പറയുന്നത്. അവസരങ്ങള്‍ സ്വപ്‌നം കാണുന്ന പലരും ഇത്തരം ലൈംഗിക അതിക്രമങ്ങളോട് പരസ്യമായി പ്രതികരിക്കാറില്ല. പലരും രഹസ്യമായി വഴങ്ങിക്കൊടുക്കുന്നതായും അടക്കം പറച്ചിലുകളുണ്ട്. പൊതുവെ വനിത ആര്‍ട്ടിസ്റ്റുകള്‍ നേരിടുന്ന കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ പലരും വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാലിതാ വനിതകള്‍ക്ക് മാത്രമല്ല, പുരുഷന്മാരും കാസ്റ്റിങ് കൗച്ച് അനുഭവം നേരിട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന വെളിപ്പെടുത്തലാണ് നടന്‍ റോണ്‍സണ്‍ നടത്തിയിരിക്കുന്നത്. ബിഗ് ബോസ് നാലാം സീസണ്‍ മത്സരാര്‍ത്ഥിയായ അദ്ദേഹം മത്സരവേദിയിലാണ് അനുഭവം പങ്കുവെച്ചത്.

റോണ്‍സണ്ണിന്റെ വാക്കുകള്‍ ഇങ്ങനെ…’ബാംഗ്ലൂരില്‍ മോഡലിംഗ് ചെയ്യുന്ന സമയത്ത് കാസ്റ്റിംഗ് കൗച്ച് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പലരും അത്തരം സമീപനങ്ങള്‍ നടത്താന്‍ തുടങ്ങിയപ്പോള്‍ അവിടെ നിന്ന് രക്ഷപ്പെടാന്‍ തോന്നി. അങ്ങനെയാണ് സിനിമയിലേക്കും സീരിയലുകളിലേക്കും എത്തിയത്.

നിരവധി സീരിയലുകളിലും തെലുങ്ക് സിനിമയിലും ഏതാനും മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും കരിയറില്‍ വേണ്ടത്ര വിജയിക്കാനായില്ല. ഇന്നുവരെ വീട്ടില്‍ നിന്ന് ഒരുവിധത്തിലുമുള്ള അഭിനന്ദനവും ലഭിച്ചിട്ടില്ല. കുടുംബത്തിന്റെ സിനിമാപാരമ്പര്യം തന്റെ തലയ്ക്ക് മുകളില്‍ ബാധ്യതയായി നില്‍ക്കുന്നുണ്ട്. കരിയറില്‍ ബ്രേക്ക് ആവുന്ന ഒരു കഥാപാത്രത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും” റോണ്‍സണ്‍ പറഞ്ഞു.